Wednesday, 11 November 2026 About Us · Contact Us

10,644 പരാതികൾ; ഓല ഇലക്‌ട്രിക്കിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി

ന്യൂഡൽഹി: പതിനായിരക്കണക്കിന് പരാതികൾ ലഭിച്ചതിനെത്തുടർന്ന് പ്രമുഖ ഇലക്‌ട്രിക് വാഹന കമ്പനിയായ ഓല ഇലക്‌ട്രിക്കൽസിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി. ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്റ്റർ ജനറൽ പ്രമോദ് തിവാരിയോടാണ് 15 ദിവസത്തിനുള്ളിൽ പരാതികളിലും ആരോപണങ്ങളിലും വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്. അഥോറിറ്റി നൽകിയ നോട്ടീസിൽ ഓല പ്രതികരിച്ചിരുന്നു. https://youtu.be/598bTy8Ovco പരാതികളിൽ പറയുന്ന 99 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചുവെന്നാണ് കമ്പനി അഥോറിറ്റിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഒക്റ്റോബർ 21ന് അഥോറിറ്റി നൽകിയ നോട്ടീസിനോട് കമ്പനി പ്രതികരിച്ചുവെന്നും ഇനി വിശദമായ അന്വേഷണം നടത്തിയ റിപ്പോർട്ടാണ് ആവശ്യമെന്നും അഥോറിറ്റി മേധാവി നിധി ഖാരെ പറഞ്ഞു. ദേശീയ ഉപഭോക്ത്യ ഹെൽപ് ലൈൻ (എൻസിഎച്ച്) വഴി 10,644 പരാതികളാണ് ഓല ഇലക്‌ട്രിക്കിനെതിരേ ലഭിച്ചിരിക്കുന്നത്. ഉപഭോക്തൃ അവകാശ ലംഘനം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, അധാർമികമായ വാണിജ്യം എന്നിങ്ങനെ നിരവധി പരാതികൾ ഇവയിലുണ്ട്. പരാതികൾ കുമിഞ്ഞു കൂടിയതിനു പിന്നാലെയാണ് അഥോറിറ്റി വിഷയത്തിൽ നടപടി സ്വീകരിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ടാറ്റ സിയറ ഇവി റിവ്യൂ: ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമല്ല, ഇലക്ട്രിക് വിപണിയിലെ ടാറ്റയുടെ പവർഫുൾ സന്ദേശം

ടാറ്റ സിയറ ഇവി റിവ്യൂ: ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമല്ല, ഇലക്ട്രിക് വിപണിയിലെ ടാറ്റയുടെ പവർഫുൾ സന്ദേശം

12 Jul 2026
ഒറ്റ ചാർജിൽ 117 കിലോമീറ്റർ റേഞ്ച്! പുത്തൻ ഫീച്ചറുകളുമായി യമഹ ‘എയറോക്‌സ് ഇ’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

ഒറ്റ ചാർജിൽ 117 കിലോമീറ്റർ റേഞ്ച്! പുത്തൻ ഫീച്ചറുകളുമായി യമഹ ‘എയറോക്‌സ് ഇ’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

08 Jul 2026

ഒലയെടുത്ത് പെട്ടവര്‍ക്കൊരു സന്തോഷ വാര്‍ത്ത; നിങ്ങള്‍ക്ക് കിട്ടിയ പണി അവര്‍ക്ക് തിരിച്ചു കിട്ടുന്നു

15 Nov 2024

ഇലക്ട്രിക് ബൈക്കുമായി എന്‍ഫീല്‍ഡ് ഉടന്‍ വരുന്നു; ആ മുഴക്കം ഇനി ഓര്‍മ്മയാവുമോ?

21 Oct 2024

ഒലയുടെ മെഗാ ഓഫര്‍ ആരംഭിച്ചു

11 Oct 2024
ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

21 മണിക്കൂർ മുൻപ്