Sunday, 15 November 2026 About Us · Contact Us

ആസാമിലെ ഒഴിപ്പിക്കൽ മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ട്; ഹിമന്ത ബിശ്വ ശർമ

Assam Evictions Targeting Only Muslims Himanta Biswa Sarma - ആസാമിലെ ഒഴിപ്പിക്കൽ മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ട്; ഹിമന്ത ബിശ്വ ശർമ

ഗുവാഹത്തി: ആസാമിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരെ മാത്രം ലക്ഷ്യമിട്ടാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മിയാ മുസ്‌ലിംകൾക്ക് മാത്രമാണ് തങ്ങളുടെ സർക്കാർ കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.   കഴിഞ്ഞ കുറച്ചുവർഷങ്ങളായി സർക്കാർ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ഊർജ്ജിതമായ നീക്കങ്ങളാണ് നടത്തിവരുന്നത്. ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശീയരായ ആരെയും ഒഴിപ്പിക്കില്ലെന്നും മിയാ വിഭാഗത്തിൽപ്പെട്ടവരെ മാത്രമാണ് ഒഴിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. “കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കുടിയൊഴിപ്പിക്കൽ ആരംഭിച്ചതിന് ശേഷം ഈ മിയാ മുസ്‌ലിംകൾ തങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കാൻ തുടങ്ങി. കയ്യേറ്റക്കാർ അവരുടെ ഭൂമി ഒഴിപ്പിക്കാൻ തയ്യാറാകാത്തതുകൊണ്ട് മിക്കവാറും എല്ലാ ഒഴിപ്പിക്കൽ നോട്ടീസുകളും മിയാ മുസ്‌ലിംകൾക്കാണ് നൽകിയിട്ടുള്ളത്,” – മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മിയാ മുസ്‌ലിംകൾ കയ്യേറ്റം ചെയ്ത ഭൂമിയിൽ ആസാം സ്വദേശികൾക്ക് പുനരധിവാസം നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

19 മണിക്കൂർ മുൻപ്
മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

20 മണിക്കൂർ മുൻപ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

20 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

21 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

22 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

14 Nov 2026