Sunday, 15 November 2026 About Us · Contact Us

ഒരാഴ്ച മുമ്പ് കാണാതായ ഡൽഹി സർവകലാശാലാ വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി

Body Of Delhi University Student Who Went Missing A Week - ഒരാഴ്ച മുമ്പ് കാണാതായ ഡൽഹി സർവകലാശാലാ വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി

കാണാതായ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. ത്രിപുര സ്വദേശിനിയായ 19കാരി സ്‌നേഹയുടെ മൃതദേഹം യമുന നദിയിൽ നിന്നാണ് ലഭിച്ചത്. ജൂലൈ ഏഴിനാണ് സ്‌നേഹയെ കാണാതായത്. ത്രിപുരയിലെ സബ്രൂം സ്വദേശിയാണ് ജൂലൈ 7നാണ് സ്‌നേഹ കുടുംബവുമായി അവസാനം ബന്ധപ്പെട്ടത്. സുഹൃത്തിനൊപ്പം സരായി റോഹില്ല റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുകയാണെന്ന് അമ്മയെ രാവിലെ വിളിച്ച് അറിയിച്ചിരുന്നു. രാവിലെ 8.45ഓടെ സ്‌നേഹയുടെ ഫോൺ സ്വിച്ച് ഓഫ് ആയി സുഹൃത്തായ പിറ്റൂണിയ അന്നേ ദിവസം താൻ സ്‌നേഹയെ കണ്ടിട്ടില്ലെന്ന് പിന്നീട് വെളിപ്പെടുത്തി. അന്വേഷണത്തിൽ സ്‌നേഹയെ താൻ സിഗ്നേച്ചർ ബ്രിഡ്ജിന് സമീപത്ത് ഇറക്കിയതായി കാബ് ഡ്രൈവർ മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നദിയിൽ മൃതദേഹം കണ്ടെത്തിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

16 മണിക്കൂർ മുൻപ്
മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

17 മണിക്കൂർ മുൻപ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

18 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

19 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

19 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

23 മണിക്കൂർ മുൻപ്