സുവർണക്ഷേത്രത്തിനെതിരായ ബോംബ് ഭീഷണി; സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ
പഞ്ചാബിലെ സിഖ് ആരാധനലയമായ അമൃത്സർ സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സോഫ്റ്റ് വെയർ എൻജിനീയർ ശുഭം ദുബെ ആണ് അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെട്ടതായി പഞ്ചാബ് പോലീസ് അറിയിച്ചു. സുവർണ്ണ ക്ഷേത്രത്തിന്റെ സുരക്ഷാ വർധിപ്പിച്ചതായും അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ വ്യക്തമാക്കി. സുവർണ ക്ഷേത്രത്തിലെ ഭക്ഷണം നൽകുന്ന കെട്ടിടം ആർഡിഎക്‌സ് വെച്ച് തകർക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
