ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി; സന്ദേശമെത്തിയത് 'കോമ്രേഡ് പിണറായി' എന്ന മെയിൽ ഐഡിയിൽ

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി; സന്ദേശമെത്തിയത് 'കോമ്രേഡ് പിണറായി' എന്ന മെയിൽ ഐഡിയിൽ
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോമ്രേഡ് പിണറായി വിജയൻ എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു നാല് ബോംബുകൾ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും മൂന്ന് മണിക്ക് പൊട്ടിത്തെറിയുണ്ടാകുമെന്നുമാണ് സന്ദേശത്തിലുള്ളത്. പിന്നാലെ ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ സംശയിക്കത്തക്ക ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. വ്യാജ ഭീഷണി സന്ദേശമെന്നാണ് സ്ഥിരീകരിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags

Share this story