ധർമസ്ഥല കൂട്ടക്കൊലപാതകം: എസ്ഐടി രൂപീകരിക്കുന്നത് പരിഗണനയിലെന്ന് സിദ്ധരാമയ്യ
ദക്ഷിണ കന്നഡയിലെ ധർമസ്ഥലയിൽ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ട ബലാത്സംഗ, കൂട്ടക്കൊലപാതകങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. എസ്ഐടി രൂപീകരിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല. പോലീസ് പ്രാഥമിക റിപ്പോർട്ട് നൽകിയതിന് ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു ധർമസ്ഥല വിഷയത്തിൽ റിട്ട. ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ ഒരുകൂട്ടം അഭിഭാഷകർ എസ്ഐടി രൂപീകരിക്കണമെന്ന ആവശ്യവുമായി സിദ്ധരാമയ്യയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉചിതമായ നടപടിയെടുക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞത്. പത്ത് വർഷം മുമ്പ് യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി മൃതദേഹം കൂട്ടമായി സംസ്കരിച്ചെന്ന് ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. കൊലപാതകങ്ങൾക്ക് താൻ സാക്ഷിയാണെന്നും ഇയാൾ പറഞ്ഞിരുന്നു. സ്വന്തം കുടുംബത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞതോടെ ഇയാൾ ധർമസ്ഥലയിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. പത്ത് വർഷം ഒളിവിൽ കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയെന്നാണ് മൊഴി. ബൽത്തങ്ങാടി കോടതിയിൽ ഇയാൾ രഹസ്യമൊഴി നൽകിയിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
