ഡൽഹിയിൽ പോലീസുമായി ഏറ്റുമുട്ടൽ; ബിഹാറിലെ ഗുണ്ടാ തലവൻ അടക്കം നാല് പേർ കൊല്ലപ്പെട്ടു

rohini

ഡൽഹിയിൽ പോലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ. നാല് പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബിഹാറിലെ ഗുണ്ടാ തലവൻ സഹിതം നാല് പേരാണ് കൊല്ലപ്പെട്ടത്. ഗുണ്ട തലവൻ രഞ്ജൻ പഥക്, ബിംലേഷ് മഹ്‌തോ, മനീഷ് പഥക്, അമൻ താക്കൂർ എന്നിവരാണ് കൊല്ലപ്പെട്ടത്

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് കൊല്ലപ്പെട്ടവർ. ഡൽഹി രോഹിണിയിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഗുണ്ടാ സംഘം പോലീസിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു

ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പലയിടത്തും ആക്രമണങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായാണ് വിവരം. ഡൽഹി പോലീസും ബിഹാർ പോലീസും സംയുക്തമായാണ് ഓപറേഷനിൽ പങ്കെടുത്തത്.
 

Tags

Share this story