പത്ത് തവണ വേണമെങ്കിലും ക്ഷമ പറയാം; കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രി മാപ്പ് പറഞ്ഞു
ഓപറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയ ആർമി കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ബി ജെ പി നേതാവും മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രിയുമായ കുൻവർ വിജയ് ഷാ. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്ത് തവണ വേണമെങ്കിലും ക്ഷമാപണം നടത്താൻ തയ്യാറാണെന്നും സഹോദരിയേക്കാൾ കേണൽ ഖുറേഷിയെ താൻ ബഹുമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന് അഭിമാനമായി മാറിയ സോഫിയ ഖുറേഷിക്കെതിരെ പരാമർശം നടത്തിയ കുൻവർ വിജയ് ഷായെ മന്ത്രിസഭയിൽ നിന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മന്ത്രിയുടെ പരാമർശത്തെ ബിജെപി കേന്ദ്ര നേതൃത്വവും വിമർശിച്ചിരുന്നു. പിന്നാലെയാണ് ക്ഷമാപണവുമായി വിജയ് ഷാ രംഗത്തുവന്നത്. പഹൽഗാമിൽ നടന്ന ഭീകരക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അവരിൽപ്പെട്ട സഹോദരിയെ നമ്മൾ പാക്കിസ്ഥാനിലേക്ക് അയച്ചു. നമ്മുടെ പെൺമക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്തതെന്നായിരുന്നു മന്ത്രിയുടെ പരാമർശം
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്
