കൊൽക്കത്ത ഐഐഎമ്മിൽ വിദ്യാർഥിനി ബോയ്‌സ് ഹോസ്റ്റലിൽ പീഡനത്തിന് ഇരയായി; വിദ്യാർഥി അറസ്റ്റിൽ
Jul 12, 2025, 15:31 IST
കൊൽക്കത്ത ഐഐഎമ്മിൽ വിദ്യാർഥിനി ബോയ്‌സ് ഹോസ്റ്റലിൽ പീഡനത്തിന് ഇരയായി. സംഭവത്തിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് കൊൽക്കത്ത ഐഐഎമ്മിലെ വിദ്യാർഥിയും കർണാടക സ്വദേശിയുമായ പരമാനന്ദ് ടോപ്പാനുവാറിനെ അറസ്റ്റ് ചെയ്തത് മറ്റൊരു കോളേജിൽ നിന്ന് ഐഐഎമ്മിൽ കൗൺസിലിംഗിന് എത്തിയ വിദ്യാർഥിനിയെയാണ് പരമാനന്ദ് പീഡിപ്പിച്ചത്. ഐഐഎമ്മിൽ വെച്ച് പരിചയപ്പെട്ട വിദ്യാർഥിനിയെ പരമാനന്ദ് ബോയ്‌സ് ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. വിസിറ്റേഴ്‌സ് ബുക്കിൽ രേഖപ്പെടുത്താതെയാണ് പെൺകുട്ടിയെ ഹോസ്റ്റലിൽ എത്തിച്ചത് കൗൺസിലിംഗ് നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് വിദ്യാർഥിനിയെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയത്. ഹോസ്റ്റലിൽ വെച്ച് പിസയും വെള്ളവും നൽകി. ഭക്ഷണം കഴിച്ചതോടെ മയങ്ങി വീണ വിദ്യാർഥിനിയെ പരമാനന്ദ് പീഡിപ്പിച്ചെന്നാണ് പരാതി. ബോധം വന്നപ്പോൾ ഹോസ്റ്റൽ മുറിയിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർഥിനി സുഹൃത്തിനോട് വിവരം അറിയിക്കുകയായിരുന്നു.
