'ജയ് ഇറാൻ, ജയ് ഹിന്ദ് ': ഇന്ത്യ നൽകിയ പിന്തുണക്ക് നന്ദി അറിയിച്ച് ഇറാൻ
Jun 27, 2025, 10:51 IST
ഇസ്രായേലുമായുള്ള യുദ്ധം അവസാനിച്ചതിന് പിന്നാലെ ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇറാൻ. ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഇന്ത്യ നൽകിയ പിന്തുണക്ക് നന്ദി. 12 ദിവസം നീണ്ടുനിന്ന സംഘർഷത്തിൽ ഇന്ത്യ നൽകിയ ധാർമിക പിന്തുണക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള സന്ദേശങ്ങൾക്കും ഇറാൻ നന്ദി അറിയിച്ചു ഡൽഹിയിലെ ഇറാനിയൻ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് വഴിയാണ് ഇന്ത്യയ്ക്ക് നന്ദി പ്രകടിപ്പിച്ചത്. ഇന്ത്യ എന്ന രാജ്യത്തെ ജനങ്ങളും സ്ഥാപനങ്ങളും കാണിക്കുന്ന യഥാർഥവും വില മതിക്കാനാകാത്തതുമായ പിന്തുണയെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു ഈ ഐക്യദാർഢ്യം, ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാംസ്‌കാരിക, നാഗരിക, മാനുഷിക ബന്ധങ്ങളിൽ വേരൂന്നിയതാണ്. ഇത് സമാധാനം, സ്ഥിരത, ആഗോള നീതി എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തും. ജയ് ഇറാൻ, ജയ് ഹിന്ദ് എന്ന് പറഞ്ഞാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.
