Sunday, 15 November 2026 About Us · Contact Us

നാഷണൽ ഹെറാൾഡ് കേസിൽ വിധി ഈ മാസം 29ന്; സോണിയക്കും രാഹുലിനും നിർണായകം

National Herald Case Verdict On 29th Of This Month Crucial - നാഷണൽ ഹെറാൾഡ് കേസിൽ വിധി ഈ മാസം 29ന്; സോണിയക്കും രാഹുലിനും നിർണായകം

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെട്ട നാഷണൽ ഹെറാൾഡ് കേസിൽ കോടതി ഈ മാസം 29 ന് വിധി പറയും. ഇരുവർക്കുമെതിരെ കേസ് എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് കോടതി വിധി പ്രസ്താവിക്കുക. വിചാരണ കോടതിയിൽ കേസിന്റെ വാദങ്ങൾ പൂർത്തിയായി കേസിൽ ഇരുവരേയും ഒന്നും രണ്ടും പ്രതികളാക്കി ഇ ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇരുവരും കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. 142 കോടി രൂപ ഇരുവർക്കുമായി ലഭിച്ചുവെന്നും കണ്ടെത്തലുകൾ തെളിയിക്കാൻ കൃത്യമായി തെളിവുകൾ ഇ ഡി കോടതിയെ ബോധിപ്പിച്ചിരുന്നു. കോൺഗ്രസ് നേതാവ് സാം പിത്രോഡ, സുമൻ ദുബെ എന്നിവർക്കും കേസിൽ പങ്കുണ്ടെന്നാണ് ഇ ഡി ആരോപണം. ജവഹർലാൽ നെഹ്‌റു 1937 ൽ സ്ഥാപിച്ച നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2014 ൽ ഡൽഹി ഹൈക്കോടതിയിൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹരജിയിൽ 2021 ൽ ഇ ഡി അന്വേഷണം ആരംഭിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

16 മണിക്കൂർ മുൻപ്
മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

17 മണിക്കൂർ മുൻപ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

18 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

19 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

19 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

14 Nov 2026