നിമിഷപ്രിയയുടെ മോചനം: യെമനിൽ നിർണായക ചർച്ച, തലാലിന്റെ സഹോദരനും പങ്കെടുക്കുന്നു
യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിർണായക ചർച്ച നടക്കുന്നു. കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ നിർദേശത്തെ തുടർന്നാണ് ഇന്നും നിർണായക ചർച്ച നടക്കുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായാണ് ചർച്ച. കാന്തപുരവുമായി ബന്ധമുള്ള യെമനി പൗരനാണ് ചർച്ച നടത്തുന്നത് നോർത്ത് യെമനിൽ നടക്കുന്ന ചർച്ചയിൽ ശൈഖ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യെമൻ ഭരണകൂട പ്രതിനിധികൾ, ജിനായത്ത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവൻമാർ എന്നിവരാണ് പങ്കെടുക്കുന്നത്. ദയാധനം സ്വീകരിച്ച് നിമിഷപ്രിയക്ക് മാപ്പ് നൽകണമെന്നാണ് ചർച്ചയിലെ നിർദേശം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ വെറും രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് നിർണായക ചർച്ച നടക്കുന്നത്. ഇന്നലെയാണ് വിഷയത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇടപെട്ടത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
