ഓപറേഷൻ സിന്ധു: ദൗത്യത്തിൽ അണിചേർന്നത് 19 വിമാനങ്ങൾ, തിരികെ എത്തിയത് 4415 പേർ

ഓപറേഷൻ സിന്ധു: ദൗത്യത്തിൽ അണിചേർന്നത് 19 വിമാനങ്ങൾ, തിരികെ എത്തിയത് 4415 പേർ
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ച ഓപറേഷൻ സിന്ധു വഴി തിരികെ എത്തിയത് 4415 പേർ. 19 വിമാനങ്ങളാണ് ഓപറേഷൻ സിന്ധുവിന്റെ ഭാഗമായത്. ഇസ്രായേലിൽ നിന്ന് 818 പേരെയും തിരികെ എത്തിച്ചു. 9 നേപ്പാളി പൗരൻമാരെയും നാല് ശ്രീലങ്കൻ പൗരൻമാരെയും ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യ തിരികെ എത്തിച്ചു വ്യാഴാഴ്ച രാത്രി 173 ഇന്ത്യക്കാരുമായുള്ള മറ്റൊരു വിമാനം കൂടി ഡൽഹിയിൽ എത്തിയിരുന്നു. അർമേനിയയിൽ നിന്നാണ് വിമാനം ഡൽഹിയിൽ എത്തിയത്. സംഘത്തിൽ ഒരു മലയാളിയുമുണ്ട്. കോതമംഗലം സ്വദേശി അനന്തുകൃഷ്ണനാണ് തിരികെ എത്തിയത് ഇന്ത്യക്കാർക്കായി വ്യോമാതിർത്തി തുറന്ന ഇറാന്റെ നടപടിക്ക് നന്ദി അറിയിക്കുന്നതായി വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസിയും പ്രതികരിച്ചു.

Tags

Share this story