ഓപറേഷൻ സിന്ദൂർ: കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത പാക് ഉദ്യോഗസ്ഥരുടെ പേരുകൾ ഇന്ത്യ പുറത്തുവിട്ടു
ഓപറേഷൻ സിന്ദൂർ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത പാക് സൈന്യത്തിലെയും പോലീസിലെയും ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഇന്ത്യ പുറത്തുവിട്ടു. ബഹാവൽപൂരിലെ മുരിദ്‌കെയിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ശവസംസ്‌കാരത്തിൽ പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു പാക് പഞ്ചാബിലെ ഐജിയും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. ലഫ് ജനറൽ ഫയാസ് ഹുസൈൻ, മേജർ ജനറൽ റാവു ഇമ്രാൻ, അഡ്മിനിസ്‌ട്രേഷൻ ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ, പാക് പഞ്ചാബ് നിയമസഭാംഗം ഉസ്മാൻ അൻവർ, മാലിക് സുഹൈബ് അഹമ്മദ് എന്നിവരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി മെയ് 7ന് പുലർച്ചെയാണ് ഇന്ത്യ ഓപറേഷൻ സിന്ദൂർ നടത്തിയത്. പാക്കിസ്ഥാനിലും പാക് അധീന കാശ്മീരിലെയും ഒമ്പത് ഭീകരവാദ കേന്ദ്രങ്ങളിലേക്കായിരുന്നു ഇന്ത്യയുടെ ആക്രമണം. നൂറിലധികം ഭീകരരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്
