പാൻ, പാൻ, പാൻ; മുംബൈയിൽ അടിയന്തര ലാൻഡിംഗിന് മുമ്പ് ഇൻഡിഗോ പൈലറ്റിന്റെ സന്ദേശം
ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനം അടിയന്തര സാഹചര്യത്തെ തുടർന്ന് മുംബൈയിൽ ഇറക്കുന്നതിന് മുമ്പ് പൈലറ്റ് പാൻ, പാൻ, പാൻ എന്ന സന്ദേശം നൽകിയിരുന്നതായി വിവരം. ബുധനാഴ്ച രാത്രിയാണ് ഇൻഡിഗോ 6 ഇ-6721 വിമാനം മുംബൈയിൽ ഇറക്കിയത്. 191 പേരാണ് വിമാനത്തിലുണ്ടായിരുന്നത് ജീവന് അപകടകരമല്ലാത്ത അടിയന്തര സാഹചര്യം സംബന്ധിച്ച അറിയിപ്പ് നൽകാനാണ് പൈലറ്റ് പാൻ, പാൻ, പാൻ സന്ദേശം കൈമാറുന്നത്. വിമാനത്തിന്റെ ഒന്നാം എൻജിനിൽ സാങ്കേതിക തകരാറുണ്ടായതിന് പിന്നാലെയാണ് വിമാനം മുംബൈയിലിറക്കിയത് ബുധനാഴ്ച രാത്രി 9.53ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഭൂവനേശ്വറിന് വടക്കായി 100 നോട്ടിക്കൽ മൈൽ ദൂരത്തിൽ പറക്കുമ്പോഴാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
