ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു

ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. ക്വാലാലംപൂരിൽ നിന്നെത്തിയ കാർഗോ വിമാനത്തിനാണ് തീപിടിച്ചത്. വിമാനത്തിന്റെ എൻജിനിൽ നിന്നാണ് തീ ഉയർന്നത്. തൊട്ടുപിന്നാലെ ഫയർഫോഴ്‌സ് അധികൃതർ തീയണയച്ചതിനാൽ വലിയ അപകടം ഒഴിവായി. എമർജൻസി ലാൻഡിംഗ് ഇല്ലാതെ തന്നെ വിമാനം സുരക്ഷിതമായി പൈലറ്റുമാർ ഇറക്കിയിരുന്നു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. ചെറിയ തീപിടിത്തമാണുണ്ടായതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

Tags

Share this story