Wednesday, 25 November 2026 About Us · Contact Us

എസ്ഐആർ പ്രതിഷേധം; ഡൽഹിയിൽ തിങ്കളാഴ്ച വൻ പ്രക്ഷോഭത്തിനൊരുങ്ങി ഇന്ത്യാ സഖ്യം

Sir Protests India To Hold Massive Protest In Delhi On - ഡൽഹി സമരം

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) വിഷയത്തിലെ പോരാട്ടത്തിന്‍റെ ഭാഗമായി ഇന്ത്യാ സഖ്യം തിങ്കളാഴ്ച ഡൽഹിയിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിഷയത്തിലെ ആശങ്കകൾ അറിയിക്കാൻ ഇന്ത്യ സഖ്യം അന്നേദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണുമെന്നും വേണുഗോപാൽ പറഞ്ഞു. ശനിയാഴ്ച ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെ സംരക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ശ്രമങ്ങൾ അവരുടെ പതനത്തിന് വഴിയൊരുക്കുമെന്ന് വേണുഗോപാൽ പറഞ്ഞു. പതനത്തിലേക്ക് അടുക്കുന്ന നേതാവിനെപ്പോലെയാണ് മോദി പെരുമാറുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ അദ്ദേഹം ഭയപ്പെടുകയാണ്. പ്രതിഷേധങ്ങളെ നേരിടുന്നതിനായി മെട്രൊ സ്റ്റേഷനുകൾ അടച്ചിടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് നടപടികളും സംവിധാനവും സ്വതന്ത്രവും നീതിയുക്തവുമാകുന്നതുവരെ കോൺഗ്രസും ഇന്ത്യാ സഖ്യവും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിക്കെതിരേ കോൺഗ്രസ് ജാഗ്രതയോടെയാണ് ഇടപെട്ടതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തുകളിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദവും അദ്ദേഹം ചൂണ്ടിക്കാട്ടി.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

തിരുപ്പറൻകുൺട്രത്ത് ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം; നിരോധനാജ്ഞയിൽ കലക്ടറോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി

തിരുപ്പറൻകുൺട്രത്ത് ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം; നിരോധനാജ്ഞയിൽ കലക്ടറോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി

19 മണിക്കൂർ മുൻപ്
ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

19 മണിക്കൂർ മുൻപ്
നിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

നിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

20 മണിക്കൂർ മുൻപ്
നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻ

20 മണിക്കൂർ മുൻപ്
രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം

രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം

21 മണിക്കൂർ മുൻപ്
സവർക്കറെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ; സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്: 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ആവശ്യം

സവർക്കറെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ; സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്: 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ആവശ്യം

22 മണിക്കൂർ മുൻപ്