Saturday, 14 November 2026 About Us · Contact Us

ട്രാക്കിൽ മരത്തടി കെട്ടിവെച്ചു; യുപിയിൽ രാജധാനി അടക്കമുള്ള രണ്ട് ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം

Tree Tied To Track Attempt To Sabotage Two Trains Including - ട്രാക്കിൽ മരത്തടി കെട്ടിവെച്ചു; യുപിയിൽ രാജധാനി അടക്കമുള്ള രണ്ട് ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം

യുപിയിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം. ട്രാക്കുകളിൽ ഇരുമ്പ് കമ്പി കൊണ്ട് മരത്തടി കെട്ടിവെച്ചാണ് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിച്ചത്. ദലേൽനഗർ-ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ഡൽഹിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് അട്ടിമറിക്കാൻ ശ്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. രാജധാനി എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ മരത്തടികൾ കണ്ടത്. ട്രെയിൻ നിർത്തിയിട്ട ലോക്കോ പൈലറ്റ് മരക്കഷ്ണം നീക്കം ചെയ്ത് റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് ട്രെയിൻ യാത്ര തുടർന്നു. പിന്നാലെ ഇതേ റൂട്ടിലൂടെ സഞ്ചരിച്ച കാത്‌ഗോഡം-ലക്‌നൗ എക്‌സ്പ്രസും പാളം തെറ്റിക്കാൻ ശ്രമം നടന്നു. പാളത്തിൽ മരത്തടി വെച്ച് തന്നെയായിരുന്നു അട്ടിമറി ശ്രമം. ഈ ട്രെയിനിന്റെയും ലോക്കോ പൈലറ്റ് ട്രാക്കിൽ മരത്തടി കണ്ട് ട്രെയിൻ നിർത്തിയതോടെയാണ് അപകടം വഴിമാറിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

5 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

5 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

6 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

10 മണിക്കൂർ മുൻപ്
ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

14 മണിക്കൂർ മുൻപ്
കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

13 Nov 2026