ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനെന്ന് വീണ്ടും ട്രംപ്; അവകാശവാദത്തിന്റെ സിൽവർ ജൂബിലിയെന്ന് പരിഹസിച്ച് കോൺഗ്രസ്
ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താൻ ആണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ട്രംപ്. ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്ന സംഘർഷത്തിന് പരിഹാരം കണ്ടെത്തിയത് തന്റെ വ്യാപാര കരാർ ചർച്ചകളാണെന്ന് ട്രംപ് അവകാശപ്പെട്ടു ഇന്ത്യ-പാക് യുദ്ധം, ഡെമോക്രാറ്റിക് റിപപ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിലുള്ള യുദ്ധം എല്ലാം അവസാനിപ്പിച്ചത് എന്റെ ഇടപെടലിലൂടെയാണ്. ഇന്ത്യ-പാക് യുദ്ധത്തിനിടെ അവർ അഞ്ച് യുദ്ധവിമാനങ്ങളാണ് വെടിവെച്ചിട്ടത്. അമേരിക്കയുമായുള്ള കച്ചവട ബന്ധം തകരുമെന്ന് ഇരുവരോടും ഞാൻ പറഞ്ഞു, അതോടെ യുദ്ധം അവസാനിച്ചെന്ന് ട്രംപ് പറഞ്ഞു 73 ദിവസത്തിനിടയിൽ 25ാം തവണയാണ് ട്രംപ് ഈ വാദം ഉന്നയിക്കുന്നതെന്നും അവകാശവാദത്തിന്റെ സിൽവർ ജൂബിലിയാണ് ഇതെന്നും കോൺഗ്രസ് പരിഹസിച്ചു. പഹൽഗാം ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി വിശദമായി തുറന്ന് പറയാത്തതാണ് ഇത്തരം അവകാശവാദങ്ങൾ ഉണ്ടാകാൻ കാരണമെന്നും കോൺഗ്രസ് വിമർശിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
