വോട്ടർ പട്ടിക ക്രമക്കേട്: പ്രതിപക്ഷ മാർച്ച് പോലീസ് തടഞ്ഞു, റോഡ് ബാരിക്കേഡ് വെച്ച് അടച്ചു

വോട്ടർ പട്ടിക ക്രമക്കേട്: പ്രതിപക്ഷ മാർച്ച് പോലീസ് തടഞ്ഞു, റോഡ് ബാരിക്കേഡ് വെച്ച് അടച്ചു
വോട്ടർ പട്ടിക ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതോടെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുന്നത് ഇന്ത്യ സഖ്യത്തിലെ എംപിമാരെല്ലാം മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. നേരത്തെ വിഷയത്തിൽ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയെങ്കിലും തള്ളി. പിന്നാലെ സഭയ്ക്കുള്ളിൽ പ്രതിഷേധിച്ച എംപിമാർ സഭ ബഹിഷ്‌കരിക്കുകയും ചെയ്തു ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ വെച്ചാണ് പോലീസ് മാർച്ച് തടഞ്ഞത്. റോഡ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. പിരിഞ്ഞുപോകണമെന്ന പോലീസിന്റെ അഭ്യർഥന പ്രതിപക്ഷ എംപിമാർ തള്ളി. 25 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 300 എംപിമാരാണ് മാർച്ചിൽ പങ്കെടുക്കുന്നത്.

Tags

Share this story