ഡൽഹിയിൽ പ്രഭാത നടത്തത്തിനിടെ വനിതാ എംപിയുടെ മാല പൊട്ടിച്ചു; കഴുത്തിന് പരുക്ക്
ഡൽഹിയിൽ പ്രഭാത നടത്തത്തിനിടെ വനിതാ എംപിയുടെ മാല പൊട്ടിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി ആർ സുധയുടെ സ്വർണമാലയാണ് സ്‌കൂട്ടറിലെത്തിയ ആൾ മോഷ്ടിച്ചത്. മാല പൊട്ടിക്കുന്നതിനിടെ എംപിയുടെ കഴുത്തിന് പരുക്കേറ്റു. മൺസൂൺ സമ്മേളനത്തിന് ഡൽഹിയിൽ എത്തിയാതിരുന്നു എംപി. നയതന്ത്ര മേഖലയിലെ പോളിഷ് എംബസിക്ക് സമീപത്ത് വെച്ചാണ് മോഷണം നടന്നതെന്ന് എംപി പറയുന്നു. ഹെൽമറ്റ് ധരിച്ച് വന്നയാളാണ് മാല പൊട്ടിച്ചോടിയതെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എംപി പരാതി നൽകിയിട്ടുണ്ട്. മോഷണത്തിനിടെ എംപി സഹായത്തിനായി ഉറക്കെ നിലവിളിച്ചു. പിന്നീട് ഡൽഹി പോലീസിന്റെ പട്രോളിംഗ് വാഹനം കണ്ടപ്പോൾ അവരോട് പരാതിപ്പെടുകയായിരുന്നു. നാല് പവനോളം വരുന്ന സ്വർണമാലയാണ് നഷ്ടമായത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
