അടിച്ചുപൂസായ യുവതി റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ചുകയറ്റി; സംഭവം തെലങ്കാനയിൽ

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ചു കയറ്റിയ യുവതി അറസ്റ്റിൽ. തെലങ്കാനയിലെ ശങ്കർപള്ളിയിലാണ് സംഭവം. ഹൈദരാബാദിലേക്കുള്ള റെയിൽവേ ട്രാക്കിലൂടെയാണ് യുവതി കുറേ ദൂരം കാറോടിച്ച് കയറ്റിയത്. ഇതുവഴി ഈ സമയം ട്രെയിനുകൾ ഒന്നും വരാതിരുന്നതിനാൽ വലിയ അപകടമാണ് വഴിമാറിയത് ട്രാക്കിലൂടെ കാർ ഓടിച്ചുപോകുന്നതു കണ്ട നാട്ടുകാർ വിവരം റെയിൽവേയെ അറിയിക്കുകയായിരുന്നു. ഇതോടെ റെയിൽവേ ജീവനക്കാർ കാറിന് പിന്നാലെ പാഞ്ഞു. അതിവേഗതയിലായിരുന്നു റെയിൽവേ ട്രാക്കിലൂടെയുള്ള യുവതിയുടെ യാത്ര ഒരു ട്രാക്കിൽ നിന്ന് രണ്ടാമത്തെ ട്രാക്കിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാർ ഓഫായി പോയപ്പോവാണ് ഇവരെ പിടികൂടാൻ സാധിച്ചത്. കാറിന് അടുത്തെത്തിയ റെയിൽവേ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് യുവതിയെ ബലമായി പിടിച്ചിറക്കുകയായിരുന്നു. https://twitter.com/NewsMeter_In/status/1938076154939978006?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1938076154939978006%7Ctwgr%5E9dcfdbf6063feedefc5ec869fedfc7f7b96a1170%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Fweb-specials-magazine%2Fviral-video-woman-drove-a-car-on-the-railway-tracks-after-drinking-in-hyderabad%2Farticleshow-q62v39m

Tags

Share this story