ഒക്ടോബര്‍ വരെ ദുബൈ സന്ദര്‍ശിച്ചത് ഒന്നരക്കോടിയോളം സന്ദര്‍ശകര്‍
ദുബൈ: ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനംവരെ ഒന്നരക്കോടിയോളം സന്ദര്‍ശകര്‍ ദുബൈയിലേക്ക് എത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ദുബൈ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കോണമി ആന്റ് ടൂറിസം(ഡിഇടി) ആണ് 1.496 കോടി സന്ദര്‍ശകരാണ് എത്തിയതെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടവുമായി താരതരമ്യപ്പെടുത്തുമ്പോള്‍ എട്ടു ശതമാനം വര്‍ധനവാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ സംഭവിച്ചിരിക്കുന്നത്.
ജെ ബല്‍വിന്‍, സെയ്ഫ് അലിഖാന്‍, സാറ അലിഖാന്‍, കൊറിയന്‍ അഭിനേതാക്കളായ പാര്‍ക് ഷിന്‍, പാര്‍ക് ഹ്യുങ്-സിക് തുടങ്ങിയ സെലിബ്രിറ്റികളും ദുബൈയിലേക്കെത്തി. ദുബൈ കിരീടാവകാശിയും ഉപപ്രധാമന്ത്രിയും യുഎഇ പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം നേതൃത്വം നല്‍കിയ ദുബൈ ഫിറ്റ്‌നസ് ചലഞ്ചില്‍ മാത്രം പങ്കാളികളായത് 27 ലക്ഷംപേരാണ്.
ദുബൈ ഷോപ്പിങ് ഫെറ്റിവല്‍, ആഗോളഗ്രാമം, അത്‌ലറ്റിക് ഇവന്റ്‌സ് തുടങ്ങിയ ആഘോഷങ്ങളും പരിപാടികളുമെല്ലാമാണ് ലോക രാജ്യങ്ങളിലെ സന്ദര്‍ശകരെ ദുബൈയിലേക്കു ആകര്‍ഷിക്കുന്നത്. ഇതേ കാലത്ത് 1.52 ലക്ഷം ഹോട്ടല്‍ മുറികളാണ് ദുബൈ സജ്ജമാക്കിയതെന്നും ഡിഇടി അറിയിച്ചു.