നയോമിക – PART 11

നയോമിക – PART 11

നോവൽ
ഴുത്തുകാരി: ശിവന്യ അഭിലാഷ്

തിരുവനന്തപുരം സെൻട്രൽ പോലൊരു വലിയ റെയിൽവേ സ്‌റ്റേഷനിൽ അയാൾക്ക് നിർമ്മയിയെ കണ്ടു പിടിക്കുക എന്നത് വലിയൊരു വെല്ലുവിളി ആയിരുന്നു.

ഓരോ പ്ലാറ്റ്ഫോമിലും അയാൾ അവളെ തിരഞ്ഞോടി. ഒടുവിൽ അഞ്ചാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ അയാൾ കണ്ടു ഒരു ജീവശ്ചവം പോലെ റെയിൽ പാളത്തിലേക്ക് നോക്കി നിക്കുന്ന അയാളുടെ പൊന്നുമോളെ…. ഒരുവേള അവളാ പാളത്തിലേക്ക് ഇറങ്ങി പോകാൻ തുടങ്ങുകയായിരുന്നോ എന്ന് തോന്നി അയാൾക്ക്…

അയാൾ ഓടിച്ചെന്ന് അവളെ ചേർത്ത് പിടിച്ചു… പെട്ടെന്നുള്ള ആ പിടിയിൽ അവളുടെ ശരിരം ഒന്ന് വെട്ടിവിറച്ചു.

അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടിയിഴകളും കവിളിൽ അടി കൊണ്ട് കിടക്കുന്ന ചിണർത്ത പാടുകളും വേച്ചുവേച്ചുള്ള അവളുടെ നടത്തവും കണ്ടപ്പോൾ അയാളുടെ കണ്ണിൽ നിന്നും ചോര ഒഴുകുകയായിരുന്നു.

അവളെയും ചേർത്ത് പിടിച്ച് മംഗലാപുരം എക്സ്പ്രസ്സിന്റെ സ്ലീപ്പർ ക്ലാസ്സ് കംപാർട്ട്മെൻറിൽ കയറുമ്പോൾ അയാൾ മാനസികമായും ശാരീരികമായും വല്ലാതെ തളർന്നു പോയിരുന്നു.

”മോളേ ”
അയാൾ പതിയെ വിളിച്ചെങ്കിലും അവളത് കേട്ടില്ല. മറ്റേതോ ലോകത്ത് എന്തോ ചിന്തിച്ചു കൊണ്ട് പുറം കാഴ്ച്ചകളിലേക്ക് കണ്ണ് നട്ടിരിക്കുക ആയിരുന്നു അവൾ.

എന്ത് പറയണം, എങ്ങനെ അവളെ ആശ്വസിപ്പിക്കണം എന്നറിയാതെ അയാളുടെ നെഞ്ചുരുകയായിരുന്നു….

കഴിഞ്ഞതൊക്കെ അറിഞ്ഞാൽ നിർമ്മല ആത്മഹത്യ ചെയ്യും എന്ന് അയാൾക്കുറപ്പായിരുന്നു.

നിർമ്മയിയുടെ കൂടെ തിരുവനന്തപുരത്തേക്ക് വരാൻ തോന്നിയ നിമിഷത്തെ അയാൾ ശപിച്ചു.

” അച്ചനവിടെ എന്തേലും പ്രശ്നമുണ്ടേൽ ചേച്ചിയുടെ കൂടെ ഞാൻ പോകാം “എന്ന് നയോമി പറഞ്ഞത് അനുസരിച്ചാ മതി ആയിരുന്നെന്ന് അയാൾക്ക് തോന്നി.

നിർമ്മയിയുടെ ഭാവമായിരുന്നു അയാളെ അതിലേറെ പേടിപ്പിച്ചത്. അവളെന്തെങ്കിലും കടുംകൈ ചെയ്തേക്കുമോ എന്നയാൾക്ക് ഭയം ഉണ്ടായിരുന്നു.
ലോവറും മിഡിലും ബെർത്തായിരുന്നു അവരുടേത്. അയാൾ പക്ഷേ കിടന്നില്ല.. ട്രയിനിന്റെ സീറ്റിൽ ചുരുണ്ടു കൂടി കിടക്കുന്ന നിർമ്മയിയെ നോക്കി ഇരിക്കവേ നെഞ്ചിലൊരു കൊളുത്തി പിടുത്തം പോലി തോന്നി അയാൾക്ക്. നെഞ്ചിൽ കൈ അമർത്തിവെച്ച് രാഘവൻ സീറ്റിലേക്ക് ചാരിയിരുന്നു. ആ ഇരുത്തത്തിലെപ്പോഴോ അയാളുടെ കണ്ണുകളടഞ്ഞു പോയി..

* * * * * * * * * * * * * * * * * * * *

“മോളേ ”

ഒരാർത്ത നാദത്തോടെ ഉറുക്കത്തിൽ നിന്നും നിർമ്മല ഞെട്ടി ഉണർന്നു.

അവരുടെ അലർച്ച അടുത്ത് കിടന്നുറങ്ങുകയായിരുന്ന നയോമി വ്യക്തമായി കേട്ടു .

അവൾ പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റ് ലൈറ്റിട്ടു. മുറിയിൽ പരന്ന വെളിച്ചത്തിൽ അവൾ കണ്ടു എന്തോ കണ്ട് ഭയപ്പെട്ട നിലയിൽ കിതക്കുകയും വിയർക്കുകയും ചെയ്യുന്ന നിർമ്മലയെ .

“എന്താ…. എന്താ അമ്മേ…. അമ്മ എന്തിനാ ഒച്ചയുണ്ടാക്കിയെ”

മറുപടി പറയാതെ നിർമ്മല തുറിച്ച കണ്ണുകളോടെ നയോമിയെ നോക്കി.

“ഇവിടെന്താ ചേച്ചീ ”

അപ്പോഴേക്കും ഉണ്ണിയും അങ്ങോട്ടേക്കോടി വന്നു.

” ഒന്നൂല്ലെടാ.. അമ്മ എന്തോ സ്വപനം കണ്ടതാ…. നീ പോയി കിടന്നോ ”

“വെള്ളം… നിർമ്മല പതിയെ ഉരുവിട്ടു.

നയോമി പെട്ടെന്ന് എഴുന്നേറ്റ് അടുക്കളയിൽ നിന്നും വെള്ളം എടുത്ത് വന്ന് നിർമ്മലക്ക് കൊടുത്തു.

ഉണ്ണി അടുത്തിരുന്നു അവരുടെ മുതുക് തടവികൊടുക്കുന്നുണ്ടായിരുന്നു.

“മോൻ പോയി ഉറങ്ങിക്കോ…. രാവിലെ ക്ലാസിൽ പോകേണ്ടതല്ലേ”
അവൾ വാത്സല്യത്തോടെ അവനെ നോക്കി.

“എന്ത് പറ്റി അമ്മേ…. അമ്മ എന്താ സ്വപനത്തിൽ കണ്ടത് ?”

ഉണ്ണി റൂമിൽ നിന്നും പോയപ്പോൾ അവൾ നിർമ്മലയോട് ചോദിച്ചു.

” അച്ചനെ ഒന്ന് വിളിച്ചു നോക്ക് മോളേ ”

നയോ മിയുടെ ചോദ്യത്തിനായിരുന്നില്ല നിർമ്മല മറുപടി പറഞ്ഞത്.

” ഇപ്പോഴോ…. സമയം എന്തായീന്നാ അമ്മ വിചാരിച്ചത്…. നോക്ക് ഒരു മണി ആയി ”

” ആവട്ടെ…. നീ അവരെവിടെയെത്തി ന്ന് ചോദിക്ക് … റൂമിൽ നിന്നിറങ്ങി ന്നു പറഞ്ഞ് വിളിച്ചതാ…. പിന്നിങ്ങോട്ട് വിളിച്ചുമില്ല അങ്ങോട്ട് വിളിച്ചിട്ട് കിട്ടുന്നുമില്ല… നീ ഒന്ന് വിളിക്ക് മോളേ ”

വൈകുന്നേരം മുതൽ നിർമ്മല ആകെഎന്തോ ഒരു ഭയത്തിലായിരുന്നു. അരുതാത്തതെന്തോ സംഭവിച്ചിരിക്കുന്നുവെന്ന് അവരുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.

” കിട്ടിയോ മോളേ ”

“ഇല്ലമ്മേ…. പരിധിക്ക് പുറത്താണ് പറയുന്നത്… ചിലപ്പോൾ അച്ചന്റെ ഫോണിൽ ചാർജുണ്ടാവില്ല.

നിർമലയുടെ മുഖം വീണ്ടും മങ്ങി.

“എന്റെ നിമ്മിക്കുട്ടിക്ക് എന്ത് പറ്റി ”
അവൾ അടുത്തിരുന്ന് അവരുടെ മുടിയിൽ തഴുകി.

” ചേച്ചിക്കെന്തോ അപകടം പറ്റിയത് പോലെ സ്വപ്നം കണ്ടു ”

”അത് കേട്ടപ്പോ നയോമിയുടെ മുഖമൊന്ന് വാടിയെങ്കിലും സമർത്ഥമായി അവളത് മറച്ചു.

“ഇതാണോ കാര്യം…. എന്റമ്മേ അവരെ ഫോൺ ചെയ്തിട്ട് കിട്ടാത്തതൊക്കെചിന്തിച്ച് കിടന്നിട്ടാ അങ്ങനൊന്ന സ്വപ്നം കണ്ടത് അല്ലാതെ വേറൊന്നുമല്ല…. അമ്മ കിടക്കാൻ നോക്ക് ”

അവൾ പതിയെ അവരെ കട്ടിലിലേക്ക് കിടത്തിയെങ്കിലും അതിന് ശേഷം രണ്ട് പേർക്കും ഉറങ്ങാൻ പറ്റിയില്ല.

*******************************

അതിരാവിലെ അച്ചനും മകളും ഓട്ടോയിൽ വീടിന് മുൻപിൽ വന്നിറങ്ങി.

കോളിംഗ് ബെല്ലടിച്ച് വാതിൽ തുറക്കാൻ കാത്ത് നിക്കുന്നതിനിടയിൽ ആരോടും ഒന്നും പറയരുതെന്ന് അയാൾ വീണ്ടും നിർമ്മയിയെ ഓർമിപ്പിച്ചു.

വാതിൽ തുറന്നത് നയോമിയായിരുന്നു… പുലർച്ചെ എപ്പോഴോ ഉറങ്ങിപ്പോയത് കാരണം നിർമ്മല എണീറ്റിരുന്നില്ല.

” ഫോണിനെന്തു പറ്റി അച്ചാ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ ”
വേഗം അവരുടെ അടുത്തേക്ക് വന്നുകൊണ്ട് അവൾ ചോദിച്ചു.

” അതിന്റെ ചാർജ് തീർന്നതാ ”
അയാളുടെ ശബ്ദം വല്ലാതെ ക്ഷീണിച്ചിരുന്നു.

” ചേച്ചിയെന്താ ഒന്നും മിണ്ടാത്തെ… എടി പെണ്ണേ….
നയോമിയെ കാണാതെ പ്രതിമ പോലെ നിക്കുകയായിരുന്ന നിർമയിയെ അവൾ വട്ടം പിടിച്ചു.

“നയോമി… ചേച്ചിയോട് ഇപ്പോ ഒന്നും ചോദിക്കണ്ട… യാത്രയുടെ ക്ഷീണം കാണും അവൾക്ക് ”

” ചെന്ന് കുളിച്ച് ഈ വേഷമൊക്കെ ഒന്ന് മാറ് മോളേ ”
അയാൾ സഹതാപത്തോടെ അതിലേറെ വേദനയോടെ നിർമ്മയിയെ നോക്കി.

അവൾ പതിയെ അകത്തേക്ക് കയറിപ്പോയി.
അവളുടെ പോക്ക് കണ്ട് നയോമി അന്ധാളിച്ചു നിന്നു.
കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവൾക്ക് തോന്നി.

”ഞാനൊന്ന് കിടക്കട്ടെ മോളേ…. വല്ലാത്ത ക്ഷീണം”

” അച്ചൻ കുളിക്കുന്നില്ലേ ”

അയാളതിന് മറുപടി പറഞ്ഞില്ല.

******************************

“രാഘവേട്ടാ…. രാഘവേട്ടാ ”

നിർമ്മല ഒരുപാട് സമയമായി അയാളെ വിളിക്കാൻ തുടങ്ങിയിട്ട്… പക്ഷേ അയാൾ കണ്ണ് തുറന്നില്ല..
ഒരു നടുക്കത്തോടെ നിർമ്മല മനസ്സിലാക്കി അയാൾ അവരെ തനിച്ചാക്കി പോയെന്ന്….

” രാഘവേട്ടാ….. എന്ന അലർച്ചയിൽ അവർ ബോധരഹിതയായി….

“അറ്റക്കാണ്”

എന്താ സംഭവിച്ചതെന്ന ചോദ്യത്തിന് നാട്ടുകാർ പരസ്പരം ഉത്തരം കൈമാറി.

കളി ചിരികൾ മാത്രം നിറഞ്ഞിരുന്ന ആ വീട് മരണവീടായി മാറി…

അമ്മയുടേയും മക്കളുടേയും പതം പറച്ചിലുകളും പൊട്ടിക്കരച്ചിലും കണ്ട് നിന്നവരുടെ കണ്ണ് നിറച്ചു…

ഒടുവിൽ രാഘവന്റെ അടക്കം കഴിഞ്ഞ് നാട്ടുകാർ ഓരോരുത്തരായി പിരിഞ്ഞ് പോയി ഒടുവിൽ അമ്മയും മൂന്ന് മക്കളും മാത്രമായി അവിടെ…

നിർമ്മലയുടെ സംസാരം കുറഞ്ഞു…. ഏത് സമയവും എവിടെയോ നോക്കി ഇരിക്കുന്നുണ്ടാകും…. നിർമ്മയിയും അത് പോലെ തന്നെ..

ദിവസങ്ങൾ കഴിഞ്ഞപ്പോൾ നയോമി വീട്ടിലെ കാര്യങ്ങളൊക്കെ നോക്കാൻ തുടങ്ങി.

ഉണ്ണിയെ അവൾ സ്കൂളിൽ നിർബന്ധിച്ചയച്ചു.

കോളേജിൽ നിന്നും വന്ദനയും അലനും ചില സുഹൃത്തുക്കളും നയോമിയെ അന്വേഷിച്ച് വന്നെങ്കിലും എനി കോളേജിലേക്കില്ലെന്നായിരുന്നു അവളുടെ തീരുമാനം .

ജീവിതം പതിയെ മുൻപോട്ട് പോകുമ്പോഴാണ് ഇടിത്തീ പോലെ അത് വന്നത്.

നിർമ്മയി പ്രോഗ്രാമിൽ പങ്കെടുക്കാത്തതിനാൽ മനപൂർവ്വം പറ്റിക്കാനുള്ള ശ്രമം ആണെന്നും അതിനാൽ നഷ്ടപരിഹാരം വേണമെന്നും ഇല്ലെങ്കിൽനിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കാണിച്ചു കൊണ്ടുള്ള വക്കീൽ നോട്ടീസ്..

അതും കയ്യിൽ പിടിച്ച് എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് അകത്ത് നിന്നും നിർമ്മയി ചർദ്ധിക്കുന്ന ശബ്ദം അവൾ കേട്ടത്….

അവൾ വേഗം അകത്തേക്ക് കയറി… നിർമ്മയിയുടെ മുഖഭാവം കണ്ടപ്പോൾ അവളുടെ മനസ്സിലേക്ക് ചില സംശയങ്ങൾ മിന്നൽ പിണരുകളായി വന്നു…തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നയോമിക – ഭാഗം 1

നയോമിക – ഭാഗം 2

നയോമിക – ഭാഗം 3

നയോമിക – ഭാഗം 4

നയോമിക – ഭാഗം 5

നയോമിക – ഭാഗം 6

നയോമിക – ഭാഗം 7

നയോമിക – ഭാഗം 8

നയോമിക – ഭാഗം 9

നയോമിക – ഭാഗം 10

Share this story