National

ജമ്മു കാശ്മീരിൽ ഒമർ അബ്ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആണ് ചടങ്ങുകൾ. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഒമർ അബ്ദുള്ളക്ക് സത്യ വാചകം ചൊല്ലി കൊടുക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള ഇന്ത്യാ സഖ്യ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.

ഒമർ അബ്ദുള്ളയ്‌ക്കൊപ്പം മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും. സത്യപ്രതിജ്ഞാ ചടങ്ങിനോട് അനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. ആറു വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ സർക്കാർ അധികാരമേൽക്കാൻ ഒരുങ്ങുന്നത്.

ഒമർ അബ്ദുള്ള സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ, ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിന്മേൽ കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിന്റെ മറുപടി പ്രകാരം ജമ്മു കാശ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചിരുന്നു.

 

Related Articles

Back to top button