ഓപറേഷൻ സിന്ദൂർ: കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത പാക് ഉദ്യോഗസ്ഥരുടെ പേരുകൾ ഇന്ത്യ പുറത്തുവിട്ടു

ഓപറേഷൻ സിന്ദൂർ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത പാക് സൈന്യത്തിലെയും പോലീസിലെയും ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഇന്ത്യ പുറത്തുവിട്ടു. ബഹാവൽപൂരിലെ മുരിദ്‌കെയിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ശവസംസ്‌കാരത്തിൽ പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു
പാക് പഞ്ചാബിലെ ഐജിയും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. ലഫ് ജനറൽ ഫയാസ് ഹുസൈൻ, മേജർ ജനറൽ റാവു ഇമ്രാൻ, അഡ്മിനിസ്‌ട്രേഷൻ ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ, പാക് പഞ്ചാബ് നിയമസഭാംഗം ഉസ്മാൻ അൻവർ, മാലിക് സുഹൈബ് അഹമ്മദ് എന്നിവരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി മെയ് 7ന് പുലർച്ചെയാണ് ഇന്ത്യ ഓപറേഷൻ സിന്ദൂർ നടത്തിയത്. പാക്കിസ്ഥാനിലും പാക് അധീന കാശ്മീരിലെയും ഒമ്പത് ഭീകരവാദ കേന്ദ്രങ്ങളിലേക്കായിരുന്നു ഇന്ത്യയുടെ ആക്രമണം. നൂറിലധികം ഭീകരരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.