World
അഫ്ഗാനിസ്ഥാനിൽ നിയന്ത്രണം വിട്ട ബസ് ട്രക്കിലും ബൈക്കും ഇടിച്ചു; 50ലേറെ പേർ മരിച്ചു

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ നിയന്ത്രണം വിട്ട ബസ് ട്രക്കിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ 50ലേറെ പേർ മരിച്ചു. ഇറാനിൽ നിന്ന് മടങ്ങിയെത്തിയ കുടിയേറ്റക്കാരുമായി പോയ ബസ് ഒരു ട്രക്കിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്.
ഹെറാത്ത് നഗരത്തിന് പുറത്തുള്ള ഗുസാര ജില്ലയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ അധികം പേരും ബസിലുണ്ടായിരുന്നവരാണ്. ട്രക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പേർ, മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരും മരിച്ചു. ബസിന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണം
ഇറാനിൽ നിന്ന് തിരിച്ചെത്തി കാബൂളിലേക്ക് പോകുകയായിരുന്ന അഫ്ഗാനികളാണ് ബസിലുണ്ടായിരുന്നത്. മോശം റോഡും അപകടകരമായ ഡ്രൈവിംഗുമാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു.