National
നിയന്ത്രണ രേഖയിൽ പ്രകോപനവുമായി പാക് സൈന്യം; ശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യൻ സേന

ജമ്മു കാശ്മീർ നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്റെ വെടിവെപ്പ്. ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യൻ സേന അറിയിച്ചു. വെടിവെപ്പിൽ ആർക്കും പരുക്കില്ല. വ്യാഴാഴ്ച രാത്രിയാണ് നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിവെപ്പ് തുടങ്ങിയത്.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതിന് പിന്നാലെയാണ് വെടിവെപ്പ്. ഭീകരാക്രമണത്തിന് പിന്നാലെ നയതന്ത്ര രംഗത്ത് കനത്ത തിരിച്ചടിയാണ് പാക്കിസ്ഥാന് ഇന്ത്യ നൽകിയത്
സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനമിറക്കിയിരുന്നു. ഇന്ത്യയിലുള്ള പാക് പൗരൻമാർ ഏപ്രിൽ 25നകം സ്വന്തം രാജ്യത്തേക്ക് മടങ്ങാനും കേന്ദ്ര സർക്കാർ നിർദേസിച്ചിരുന്നു.