National
പാക് ഡ്രോൺ കണ്ടെത്തിയ സംഭവം; എയർ ഇന്ത്യയും ഇൻഡിഗോയും ആറ് നഗരങ്ങളിലേക്കുള്ള സർവീസ് റദ്ദാക്കി

തിങ്കളാഴ്ച രാത്രി പാക് ഡ്രോൺ കണ്ട നഗരങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ നിർത്തി എയർ ഇന്ത്യയും ഇൻഡിഗോയും. ആറ് സർവീസുകളാണ് നിർത്തിയത്. അമൃത്സർ, ജമ്മു, ലേ, രാജ്‌കോട്ട്, ജോധ്പൂർ സർവീസുകളാണ് ഇരു വിമാനക്കമ്പനികളും നിർത്തിവെച്ചത്
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് ഇൻഡിഗോ അറിയിച്ചു. സർവീസുകൾ സംബന്ധിച്ച അപ്‌ഡേറ്റുകൾ യാത്രക്കാർക്ക് ലഭ്യമാക്കുമെന്ന് എയർ ഇന്ത്യയും അറിയിച്ചു. ഡ്രോൺ കണ്ടെത്തിയ ജമ്മു കാശ്മീരിലെ സാംബയിൽ അടക്കം സ്ഥിഗതികൾ നിലവിൽ ശാന്തമാണ്
വെടിനിർത്തൽ തുടരാൻ ഇന്ത്യ പാക് ഡിജിഎംഒ തല ചർച്ചയിൽ തീരുമാനമായിരുന്നു. അതിർത്തി പ്രദേശങ്ങളിലെ സൈനികരെ അടക്കം കുറയ്ക്കുന്നതിൽ ധാരണയായിട്ടുണ്ട്. ജമ്മുവിലടക്കം ഇന്നലെ വന്നത് നിരീക്ഷണ ഡ്രോണുകളാണെന്നാണ് സൈന്യം അറിയിക്കുന്നത്.