Dubai
ലിഫ്റ്റില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ പാക് പൗരന് മൂന്നു മാസം തടവ്
ദുബൈ: ലിഫ്റ്റില്‍വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ പാക്ക് പൗരന് ദുബൈ കോടതി മൂന്നു മാസം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അല്‍ സൂഖ് അല്‍ കബീര്‍ മേഖലയിലായിരുന്നു പാക് പൗരന്‍ 10 വയസുകാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്.
2024 ഏപ്രില്‍ ഒന്നിന് വൈകിയിട്ട് 7.30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ലിഫ്റ്റില്‍ തന്റെ ഫ്‌ളാറ്റിലേക്ക പെണ്‍കുട്ടി പോകുന്നതിനിടെ പ്രതി മോശമായ രീതിയില്‍ സംസാരിക്കുകയും സഭ്യമല്ലാത്ത രീതിയില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് സ്പര്‍ശിക്കുകയുമായിരുന്നു.