Kerala
പത്തനംതിട്ട കോന്നിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വീണ്ടും അപകടം. കോന്നി വകയാറിൽ ഉണ്ടായ അപകടത്തിൽ വലിയശാല കാവിൽക്കടവ് സ്വദേശി കിരൺ(25) ആണ് മരിച്ചത്. പാഴ്‌സൽ സർവീസ് ജീവനക്കാരനാണ്.
എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ബൈക്ക് റോഡിൽ നിന്നും തെന്നി മാറിയാണ് അപകടം. കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ നാല് പേർ മരിച്ച അതേ റോഡിലാണ് വീണ്ടും അപകടം. കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോഴത്തെ അപകടമുണ്ടായത്
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന നേമം ശാന്തിവിള സ്വദേശി ഷാഫിക്ക്(25) പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. ഇല്ലിക്കൽക്കല്ല് സന്ദർശിച്ച ശേഷം കൂട്ടുകാർക്കൊപ്പം മടങ്ങുകയായിരുന്നു.