മധ്യപ്രദേശിൽ പ്ലസ് ടു വിദ്യാർഥിനിയെ ആശുപത്രിയിൽ വെച്ച് കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

മധ്യപ്രദേശിലെ നർസിംഗ്പൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ ആശുപത്രിക്കുള്ളിൽ വെച്ച് കഴുത്തറുത്ത് കൊന്നു. നർസിംഗ്പൂർ സ്വദേശിനി സന്ധ്യ ചൗധരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി അഭിഷേക് കോഷ്ടിയെ പോലീസ് അറസ്റ്റ് ചെയ്തു
പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം അഭിഷേക് സ്വയം കഴുത്തറുത്ത് മരിക്കാനും ശ്രമിച്ചു. പിന്നാലെ ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് ഇയാളെ പിടികൂടി
പെൺകുട്ടിയും പ്രതിയും അടുപ്പത്തിലായിരുന്നു. പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും തന്നെ വഞ്ചിച്ചെന്നും തോന്നലുണ്ടായതോടെയാണ് കൊലപാതകമെന്ന് അഭിഷേക് മൊഴി നൽകി
ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനാണ് സന്ധ്യ ആശുപത്രിയിൽ എത്തിയത്. പിന്നാലെ അഭിഷേകും എത്തി. ഇരുവരും തമ്മിൽ സംസാരിക്കുകയും തർക്കമുണ്ടാകുകയും പിന്നാലെ കത്തിയെടുത്ത് പെൺകുട്ടിയെ കഴുത്തറുക്കുകയമായിരുന്നു.