പ്രണയ നിലാവ്: ഭാഗം 4

എഴുത്തുകാരി: മിത്ര വിന്ദ

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഓഫീസിലെ മൊബൈൽ ഫോൺ റിംഗ് ചെയ്തപ്പോൾ വൃന്ദ എടുത്തു നോക്കി

ആരാടി…..കുറെ നേരമായല്ലോ റിങ് ചെയ്യാൻ തുടങ്ങിയിട്ട്..
തൊട്ടരികിൽ ഇരുന്ന് സെറ അവളെ നോക്കി.

ആഹ്, ആർക്കറിയാം  ആരാണെന്ന് നോക്കട്ടെ..
വൃന്ദ ഫോണെടുത്ത്.

ഹലോ…..
ഹലോ കുറച്ചു മുൻപ് വന്നിട്ട് പോയ ഒരു കസ്റ്റമർ ആയിരുന്നു, ശിവ സാറിന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. ഒന്നു കൊടുക്കുമോ.
അയാൾ ചോദിച്ചതും അവൾക്ക് പേടിയായി.

ഓക്കേ.. ഈ നമ്പർ ഇൽ തിരിച്ചു വിളിക്കാം. സാറ് ചിലപ്പോൾ ഏതെങ്കിലും കോളിൽ ആയിരിക്കും
അവൾ പറഞ്ഞു.

ഈശ്വരാ.. അനുപമ മാഡം കുറച്ചു നേരമായതേ ഉള്ളൂ ഇറങ്ങി പോയിട്ട്. ഇനി ശിവശങ്കരന്റെ മുന്നിലേക്ക് ചെല്ലുമ്പോൾ എങ്ങനെയായിരിക്കും തന്നോട് അയാൾ പെരുമാറുന്നത്. ഓർക്കും തോറും വൃന്ദയെ വിറയ്ക്കുവാൻ തുടങ്ങി.

എന്താടി.. എന്തിനാ നീ ഇങ്ങനെ ഇഞ്ചി കടിച്ച കുരങ്ങിനെപ്പോലെ ഇരിക്കുന്നത്..

ഫോൺ കട്ട് ചെയ്ത് മേശമേൽ വെച്ചിട്ട് വിഷണ്ണയായി ഇരിക്കുന്ന വൃന്ദയെ നോക്കി സെറ ചോദിച്ചു..

എടി കുറച്ചു മുന്നേ, ഇവിടെ വന്നിട്ട് പോയ ഏതോ ഒരു കസ്റ്റമർ ആണെന്ന്.സാറിന്റെ ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ല, ഒന്നു കൊടുക്കാമോന്ന് ചോദിച്ചു..

ഹമ്.. ഐശ്വര്യമായിട്ട് ചെല്ല് കൊച്ചേ.. ഇനി സാറെങ്ങാനും എവിടേക്കെങ്കിലും പോയാൽ നീ പെട്ടുപോകും കെട്ടോ.

ടി …പ്ലീസ് മോളെ.. നീ ഒന്നു കൊണ്ടുപോയി കൊടുക്കുമോ. ഇന്ന് കാലത്ത് സാറിന്റെ വായിൽ ഇരിക്കുന്നതൊക്കെ കേട്ടതാടി..

എന്റെ കൊച്ചേ,, വേറെ എന്തുവേണമെങ്കിലും നീ എന്നോട് ചോദിച്ചു ഞാൻ സമ്മതിക്കും. പക്ഷേ സാറിന്റെ റൂമിലേക്ക് പോകുന്നത് എനിക്കും പേടിയാടി…
സെറ പെട്ടെന്ന് കൈയൊഴിഞ്ഞു.

ശോ… ഇതെന്തൊരു കഷ്ട്ടമാണോ.
വൃന്ദ ഇരിപ്പിടത്തിൽ നിന്നും പതിയെ എഴുന്നേറ്റു.എന്നിട്ട് ഫോണും പിടിച്ചുകൊണ്ട് ശിവയുടെ അടുത്തേയ്ക്ക് ചെന്നു.

ഡോറിൽ ഒന്ന് കൊട്ടിയ ശേഷം അവൾ അകത്തേക്ക് കയറി.

ശിവ ആരോടോ സംസാരിച്ചു കൊണ്ട് നിൽക്കുകയാണ്.

ചിരിയോടെ സംസാരിച്ചവനാണ് അവളെ കണ്ടതും മുഖം ഗൗരവത്തിൽ ആയി.അത് വൃന്ദയ്ക്ക് മനസ്സിലാക്കുകയും ചെയ്തു.

15 മിനിറ്റോളം എടുത്തു ശിവയുടെ ഫോൺ സംഭാഷണം അവസാനിക്കുവാൻ.

ഹമ്… എന്താ
അവൻ അവളെ നോക്കി.

അത് പിന്നെ സാർ.. സാറിന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലന്നു പറഞ്ഞു ഒരാൾ ഓഫീസ് നമ്പരിൽ വിളിച്ചു.ആൾക്ക് സാറിനോട് നേരിട്ട് എന്തോ പറയണമെന്ന്.

ഹമ്…. വിളിക്ക്.
അവൻ പറഞ്ഞതും വൃന്ദ പെട്ടെന്ന് തന്നെ കുറച്ചു മുന്നേ വിളിച്ചു ആളെ തിരിച്ചുവിളിച്ചു..

ഹെലോ… സാറിന്റെ കൈയിൽ കൊടുക്കാം..
അവൾ ഫോണ് അവനു നേർക്ക് നീട്ടി.

ഏതോ ഒരു വമ്പൻ പാർട്ടി ആയിരുന്നു. അയാളുമായി പുതിയ പ്രോജക്ടിനെ കുറിച്ച് വളരെ താല്പര്യത്തോടെയായിരുന്നു ശിവ സംസാരിച്ചത്.
അവൻ തന്റെ പേർസണൽ നമ്പർ ഒക്കെ അയാൾക്ക് കൈമാറുന്നത് വൃന്ദ കണ്ടു.

ശിവയ്ക്ക് പ്രോഫിറ്റ് അത്യാവശ്യം കിട്ടുന്ന ടീമാണ്. അതാവും നമ്പറൊക്കെ കൊടുത്തതെന്ന് അവളോർത്തു.

ഉടനെയൊന്നും അവൻ ഫോൺ വെയ്ക്കില്ലന്നു കണ്ടതും വൃന്ദ പതിയെ പിന്തിരിഞ്ഞു പോകാൻ തുടങ്ങി.
പെട്ടെന്നവൾ പിന്നിലേക്ക് വേച്ചു പോയ്‌.എന്നിട്ട് ശിവയുടെ നെഞ്ചിൽ തട്ടി നിന്നു.

അപ്പോളാണ് അവൻ പിടിച്ചു വലിച്ചതാണെന്ന് പോലും അവളറിയുന്നത്.

എന്തെങ്കിലും ആവശ്യം വന്നാൽ തന്റെ നമ്പറിൽ കോൺടാക്ട് ചെയ്താൽ മതിയെന്ന് പറഞ്ഞു ശിവ ഫോൺ കട്ട് ചെയ്തു.

നീയെങ്ങോട്ടാ പായുന്നെ.. അവിടെ ആരെങ്കിലും വായു ഗുളികയ്ക്ക് ഇരിപ്പുണ്ടോടി..
അവൻ ദേഷ്യത്തിൽ ചോദിച്ചു.

സർ.. എനിയ്ക് ഒരു വർക്ക്‌ കംപ്ലീറ്റ് ചെയ്യാനുണ്ട്. അതാണ്… സോറി സർ.

ഹമ്… ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ അല്ലേ..

ഉവ്വ്‌…

നീയിന്നു എന്റെയൊപ്പം വീട്ടിലേയ്ക്കൊന്നു വരണം. എന്നിട്ട് എന്റെ അമ്മയോടും അച്ഛമ്മയോടും കാര്യങ്ങൾ തുറന്നു പറയണം..

യ്യോ.. എനിക്ക് പേടിയാ, ഞാൻ വരില്ല സാറെ.
അത്രനേരം പതുക്കെ അവനോട് സംസാരിച്ചുകൊണ്ട് നിന്ന വൃന്ദ അത് കേട്ടതും  ഉച്ചത്തിൽ പറഞ്ഞു..

അതെന്താ വന്നാല്.

വേണ്ട സാറെ.. അതൊന്നും ശരിയാവില്ല.. എന്റെ അച്ഛനറിഞ്ഞാൽ എന്നേ വഴക്ക് പറയും.

തത്കാലം ഞാൻ പറയുന്നത് നീ അനുസരിച്ചാൽ മതി… 5മണി ആകുമ്പോൾ പാർക്കിങ്ങിലേക്ക് വന്നോണം…

കടുപ്പത്തിൽ അവളെ നോക്കി പറഞ്ഞ ശേഷം ശിവ പുറത്തേക്ക് പോയ്‌…….തുടരും.

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Exit mobile version