Kerala
പ്രവിത്താനം വാഹനാപകടം: ചികിത്സയിലായിരുന്ന 12 വയസുകാരി അന്നമോൾ മരിച്ചു, മരണസംഖ്യ മൂന്നായി

കോട്ടയം പ്രവിത്താനം വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരി മരിച്ചു. അന്തിക്കാട് സ്വദേശി സുനിലിന്റെ മകൾ അന്നമോൾ സുനിലാണ് മരിച്ചത്. അന്നമോൾ അമ്മ ജോമോൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു
ജോമോൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. കാർ മറ്റൊരു സ്‌കൂട്ടറിലിടിച്ച് ധന്യ സന്തോഷ് എന്ന യുവതിയും മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ മരണസംഖ്യ 3 ആയി. ഇടിയൂടെ ആഘാതത്തിൽ മൂന്ന് പേരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു
ധന്യയും ജോമോളും അപകടസമയത്ത് തന്നെ മരിച്ചു. 12 വയസ്സുള്ള അന്നമോൾ ഗുരുതര പരുക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.