Kerala
തൊടുപുഴയിൽ നിന്ന് കാണാതായ ആൾ കൊല്ലപ്പെട്ടതായി സംശയം; മൂന്ന് പേർ പിടിയിൽ, ഗോഡൗണിൽ പരിശോധന

തൊടുപുഴയിൽ നിന്ന് കാണാതായ ആൾ കൊല്ലപ്പെട്ടതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതായത്. ഇയാളെ കാണാതായതായി ബന്ധുക്കൾ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയതാണ് ബിജു. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
കസ്റ്റഡിയിലുള്ള മൂന്ന് പേർക്ക് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ച വിവരം അറിയാമെന്നാണ് സൂചന. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതായാണ് സംശയം.