Metro Journal › PSC › ചോദ്യപേപ്പറുകൾ › ചരിത്രം, നവോത്ഥാനം

ചരിത്രം, നവോത്ഥാനം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 4)

301 ചോദ്യം · 34 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

151. ചോർച്ചാസിദ്ധാന്തം അവതരിപ്പിച്ച സ്വാതന്ത്ര്യസമര സേനാനി :

  1. (A)ആർ.സി. ദത്ത്
  2. (B)ബാലഗംഗാധരതിലക്
  3. (C)ദാദാഭായ് നവറോജി
  4. (D)മദൻ മോഹൻ മാളവ്യ
ഉത്തരം കാണുക(C) ദാദാഭായ് നവറോജി

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

152. സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യമഹിളാസഭ എന്ന സംഘടന സ്ഥാപിച്ചതാര്?

  1. (A)അക്കാമ്മ ചെറിയാൻ
  2. (B)പണ്ഡിത രമാബായ്
  3. (C)സ്വാമി വിവേകാനന്ദൻ
  4. (D)ആനി ബസന്റ്
ഉത്തരം കാണുക(B) പണ്ഡിത രമാബായ്

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

153. താഴെ തന്നിരിക്കുന്ന സൂചനകൾ ഏത് സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്? (i) 1885 ൽ ബോംബെയിൽ ആദ്യ സമ്മേളനം (ii) ആദ്യത്തെ അധ്യക്ഷൻ ഡബ്ല്യൂ.സി. ബാനർജി (iii) ജാതിമതപ്രാദേശിക ചിന്തകൾക്കതീതമായി ദേശീയബോധം വളർത്തുക (iv) മിതവാദികൾ, തീവ്രവാദികൾ എന്നിങ്ങനെ രണ്ടു ചിന്താധാരകൾ ഉടലെടുത്തു

  1. (A)ഹോംറൂൾ ലീഗ്
  2. (B)ഇൻഡ്യൻ അസോസിയേഷൻ
  3. (C)മദ്രാസ് മഹാജൻസഭ
  4. (D)ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്
ഉത്തരം കാണുക(D) ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

154. ഇൻഡ്യൻ പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ച സാമൂഹ്യപരിഷ്കർത്താവ്

  1. (A)രാജാറാം മോഹൻ റോയ്
  2. (B)ജ്യോതിറാവു ഫൂലെ
  3. (C)മഹാദേവ ഗോവിന്ദ റാനഡെ
  4. (D)ഗോപാലകൃഷ്ണ ഗോഖലെ
ഉത്തരം കാണുക(A) രാജാറാം മോഹൻ റോയ്

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

155. ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പൂർണ്ണമായി നിർത്തിവയ്ക്കാൻ കാരണമായ സംഭവം :

  1. (A)ബംഗാൾ വിഭജനം
  2. (B)ചൗരിചൗരാ സംഭവം
  3. (C)റൗലറ്റ് ആക്ട്
  4. (D)ജാലിയൻ വാലാബാഗ് കൂട്ടക്കൊല
ഉത്തരം കാണുക(B) ചൗരിചൗരാ സംഭവം

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

156. വൈക്കം സത്യാഗ്രഹം നടന്ന വർഷം :

  1. (A)1925
  2. (B)1930
  3. (C)1932
  4. (D)1936
ഉത്തരം കാണുക(A) 1925

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 11

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

157. ‘ആധുനികകാലത്തെ മഹാത്ഭുതം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് :

  1. (A)പാലിയം സത്യാഗ്രഹം
  2. (B)മേൽമുണ്ട് സമരം
  3. (C)ഗുരുവായൂർ സത്യാഗ്രഹം
  4. (D)ക്ഷേത്രപ്രവേശന വിളംബരം
ഉത്തരം കാണുക(D) ക്ഷേത്രപ്രവേശന വിളംബരം

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 12

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

158. തിരുവിതാംകൂറിൽ വില്ലുവണ്ടിയാത്ര നടത്തി ചരിത്രം സൃഷ്ടിച്ച സാമൂഹ്യ പരിഷ്കർത്താവ് :

  1. (A)വൈകുണ്ഠസ്വാമികൾ
  2. (B)വാഗ്ഭടാനന്ദൻ
  3. (C)അയ്യങ്കാളി
  4. (D)പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ
ഉത്തരം കാണുക(C) അയ്യങ്കാളി

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

159. വൈക്കം സത്യാഗ്രഹത്തിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് സവർണജാഥ നടത്തിയ നവോത്ഥാന നായകൻ :

  1. (A)കെ.പി. കേശവമേനോൻ
  2. (B)സി. ശങ്കരൻ
  3. (C)മന്നത്ത് പദ്മനാഭൻ
  4. (D)ശ്രീനാരായണഗുരു
ഉത്തരം കാണുക(C) മന്നത്ത് പദ്മനാഭൻ

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

160. വരിക വരിക സഹജരേ സഹന സമര സമയമായ് ഈ സമരഗാനം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്?

  1. (A)ഗുരുവായൂർ സത്യാഗ്രഹം
  2. (B)പാലിയം സത്യാഗ്രഹം
  3. (C)ഉപ്പു സത്യാഗ്രഹം
  4. (D)പുന്നപ്ര വയലാർ സമരം
ഉത്തരം കാണുക(C) ഉപ്പു സത്യാഗ്രഹം

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

161. സ്വാതന്ത്ര്യാനന്തരം ഇന്ത്യ-പാകിസ്താൻ അതിർത്തിരേഖ നിർണ്ണയിച്ച കമ്മീഷന്റെ തലവൻ ആരാണ്?

  1. (A)ഹെന്റി മക്മോഹൻ
  2. (B)ഹെന്റി ഡ്യൂറണ്ട്
  3. (C)സർദാർ വല്ലഭായ് പട്ടേൽ
  4. (D)സർ സിറിൽ റാഡ്ക്ലിഫ്
ഉത്തരം കാണുക(D) സർ സിറിൽ റാഡ്ക്ലിഫ്

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

162. ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ സംയോജനം വഴി ഇന്ത്യ യൂണിയൻ കെട്ടിപ്പടുത്താൻ സംഭാവന നൽകിയ സ്വാതന്ത്ര്യസമര സേനാനി ആരാണ്?

  1. (A)ഗാന്ധിജി
  2. (B)സർദാർ വല്ലഭായ് പട്ടേൽ
  3. (C)ജവഹർലാൽ നെഹ്റു
  4. (D)സുഭാഷ് ചന്ദ്രബോസ്
ഉത്തരം കാണുക(B) സർദാർ വല്ലഭായ് പട്ടേൽ

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

163. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ റബർ കൃഷി മുണ്ടക്കയത്ത് ആരംഭിച്ചതാര്?

  1. (A)പി.ജെ. തോമസ്
  2. (B)പി.ജെ. ജോസഫ്
  3. (C)ജോൺ ജോസഫ് മർഫി
  4. (D)ജേക്കബ് ജോസഫ് മർഫി
ഉത്തരം കാണുക(C) ജോൺ ജോസഫ് മർഫി

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 38

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

164. ഏത് മഹാരാജാവിന്റെ ഭരണകാലയളവിലാണ് തിരുവിതാംകൂറിലെ ആദ്യത്തെ ഗ്രന്ഥശാല സ്ഥാപിച്ചത്?

  1. (A)സ്വാതി തിരുനാൾ മഹാരാജാവ്
  2. (B)ഉത്രം തിരുനാൾ മഹാരാജാവ്
  3. (C)ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്
  4. (D)ശ്രീമൂലം തിരുനാൾ മഹാരാജാവ്
ഉത്തരം കാണുക(A) സ്വാതി തിരുനാൾ മഹാരാജാവ്

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

165. ആരെല്ലാമായിരുന്നു 1953-ൽ കേന്ദ്ര സർക്കാർ നിയോഗിച്ച സംസ്ഥാന പുനസംഘടനാ കമ്മീഷനിലെ അംഗങ്ങൾ :

  1. (A)ഫസൽ അലി, സർദാർ കെ.എം. പണിക്കർ, പട്ടാഭി സിതാരാമയ്യ
  2. (B)എച്ച്.എൻ. കുൻസ്രു, ഫസൽ അലി, സർദാർ വല്ലഭായ് പട്ടേൽ
  3. (C)സർദാർ കെ.എം. പണിക്കർ, പട്ടാഭി സീതാരാമയ്യ, സർദാർ വല്ലഭായ് പട്ടേൽ
  4. (D)ഫസൽ അലി, സർദാർ കെ.എം. പണിക്കർ, എച്ച്.എൻ. കുൻസ്രു
ഉത്തരം കാണുക(D) ഫസൽ അലി, സർദാർ കെ.എം. പണിക്കർ, എച്ച്.എൻ. കുൻസ്രു

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

166. ഫ്രഞ്ചു വിപ്ലവത്തെ സംബന്ധിച്ച് തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ്? (i) മൂന്നാം എസ്റ്റേറ്റ് പ്രതിനിധികൾ ടെന്നീസ് കോർട്ടിൽ സമ്മേളിച്ചു. (ii) 1791 ജൂലായ് 14ന് ജനക്കൂട്ടം ബാസ്റ്റൽ കോട്ട ആക്രമിച്ചു. (iii) അബ്ബേസീയസ്, മിറാബോ എന്നിവരായിരുന്നു ദേശീയ അസംബ്ളിയുടെ നേതാക്കൻമാർ.

  1. (A)മൂന്ന് പ്രസ്താവനകളും ശരിയാണ് (i, ii, iii)
  2. (B)ഒന്നാമത്തേതും മൂന്നാമത്തേയും പ്രസ്താവനകൾ മാത്രം ശരിയാണ് (i, iii)
  3. (C)ഒന്നാമത്തേതും രണ്ടാമത്തേയും പ്രസ്താവനകൾ മാത്രം ശരിയാണ് (i, ii)
  4. (D)രണ്ടാമത്തേതും മൂന്നാമത്തേയും പ്രസ്താവനകൾ മാത്രം ശരിയാണ് (ii, iii)
ഉത്തരം കാണുക(B) ഒന്നാമത്തേതും മൂന്നാമത്തേയും പ്രസ്താവനകൾ മാത്രം ശരിയാണ് (i, iii)

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

167. ചുവടെ തന്നിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന ഏതാണ്? (i) കുളച്ചൽ യുദ്ധം (ii) ആറ്റിങ്ങൽ കലാപം (iii) തൃപ്പടി ദാനം

  1. (A)(i), (iii), (ii)
  2. (B)(iii), (ii), (i)
  3. (C)(ii), (i), (iii)
  4. (D)(ii), (iii), (i)
ഉത്തരം കാണുക(C) (ii), (i), (iii)

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

168. ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോടി/ജോടികൾ കണ്ടെത്തുക : (i) കല്ലുമാല സമരം – ആറാട്ടുപുഴ വേലായുധ പണിക്കർ (ii) നിഴൽ താങ്കലുകൾ – വൈകുണ്ഠ സ്വാമികൾ (iii) മൂക്കുത്തി സമരം – ആര്യപള്ളം (iv) ദർശനമാല – ചട്ടമ്പി സ്വാമികൾ

  1. (A)ഒന്നാമത്തേത് മാത്രം (i)
  2. (B)ഒന്നാമത്തേതും നാലാമത്തേതും മാത്രം (i), (iv)
  3. (C)മൂന്നാമത്തേതും നാലാമത്തേതും (iii), (iv)
  4. (D)രണ്ടാമത്തേത് മാത്രം (ii)
ഉത്തരം കാണുക(D) രണ്ടാമത്തേത് മാത്രം (ii)

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

169. ചുവടെ തന്നിരിക്കുന്നവയിൽ നിസ്സഹകരണ സമരവുമായി ബന്ധമില്ലാത്തത് ഏത്?

  1. (A)ചൗരി ചൗര സംഭവം
  2. (B)ഇൽബർട്ട് ബിൽ വിവാദം
  3. (C)വെയിൽസ് രാജകുമാരന്റെ ഇന്ത്യ സന്ദർശനം
  4. (D)ഖിലാഫത്ത് പ്രസ്ഥാനം
ഉത്തരം കാണുക(B) ഇൽബർട്ട് ബിൽ വിവാദം

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 4

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

170. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്? (i) കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ സി. കേശവൻ അറസ്റ്റിലായി. (ii) സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം. (iii) മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിച്ചു. (iv) ഇ.വി. രാമസ്വാമിനായ്ക്കർ സമരത്തെ പിന്തുണച്ചു.

  1. (A)നാല് പ്രസ്താവനകളും ശരിയാണ് (i), (ii), (iii), (iv)
  2. (B)രണ്ട്, മൂന്ന്, നാല് പ്രസ്താവനകൾ മാത്രം ശരിയാണ് (ii), (iii), (iv)
  3. (C)ഒന്നാമത്തെ പ്രസ്താവന മാത്രം ശരിയാണ് (i)
  4. (D)ഒന്നാമത്തെയും നാലാമത്തേയും പ്രസ്താവനകൾ മാത്രം ശരിയാണ് (i), (iv)
ഉത്തരം കാണുക(B) രണ്ട്, മൂന്ന്, നാല് പ്രസ്താവനകൾ മാത്രം ശരിയാണ് (ii), (iii), (iv)

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

171. കേരള നിയമസഭ പാസാക്കിയ “കേരള കാർഷിക ബന്ധ ബില്ലി”ൽ ഉൾപ്പെടാത്തത് ഏത്?

  1. (A)കൈവശ ഭൂമിക്ക് പരിധി നിശ്ചയിക്കുക
  2. (B)പാട്ട വ്യവസ്ഥകൾ റദ്ദാക്കുക
  3. (C)ജന്മിത്വം അവസാനിപ്പിക്കുക
  4. (D)മിച്ചഭൂമിയുടെ ഉടമസ്ഥാവകാശം ജന്മിമാർക്ക് നൽകുക
ഉത്തരം കാണുക(D) മിച്ചഭൂമിയുടെ ഉടമസ്ഥാവകാശം ജന്മിമാർക്ക് നൽകുക

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

172. ‘വരിക വരിക സഹജരേ സഹന സമര സമയമായ്’ എന്ന പ്രസിദ്ധ ഗാനം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്?

  1. (A)ഗുരുവായൂർ സത്യാഗ്രഹം
  2. (B)നിവർത്തന പ്രക്ഷോഭം
  3. (C)വൈക്കം സത്യാഗ്രഹം
  4. (D)പയ്യന്നൂർ സത്യാഗ്രഹം
ഉത്തരം കാണുക(D) പയ്യന്നൂർ സത്യാഗ്രഹം

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 54

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

173. കേരള നവോത്ഥാന രംഗത്ത് ധാരാളം മാറ്റങ്ങൾക്ക് വഴിതെളിച്ച ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന പ്രസിദ്ധമായ നാടകം രചിച്ചതാര്?

  1. (A)O. ചന്ദുമേനോൻ
  2. (B)സി.വി. രാമൻപിള്ള
  3. (C)V.T. ഭട്ടതിരിപ്പാട്
  4. (D)A.R. രാജരാജവർമ്മ
ഉത്തരം കാണുക(C) V.T. ഭട്ടതിരിപ്പാട്

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

174. ബംഗാളിലെ ആദ്യകാല വർത്തമാന പത്രം :

  1. (A)രാജ്യസമാചാർ
  2. (B)ബോംബെ സമാചാർ
  3. (C)സുലഭ് സമാചാർ
  4. (D)സംബാദ് കൗമുദി
ഉത്തരം കാണുക(C) സുലഭ് സമാചാർ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

175. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായ ബ്രഹ്മ സമാജത്തെപ്പറ്റിയുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) ജാതി വ്യവസ്ഥ നിർമ്മാർജ്ജനം ചെയ്യും. (ii) സ്ത്രീകൾക്ക് എതിരായ പിവേചനം അവസാനിപ്പിക്കുക. (iii) സതി, ശൈശവ വിവാഹം എന്നിവ അവസാനിപ്പിക്കുക (iv) പിന്നോക്ക വിഭാഗങ്ങൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. (v) ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹിക പുരോഗതിയ്ക്കായി വാദിച്ചു.

  1. (A)(i), (ii), (iv)
  2. (B)(ii), (iv), (v)
  3. (C)(i), (ii), (iii)
  4. (D)(i), (ii), (v)
ഉത്തരം കാണുക(C) (i), (ii), (iii)

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 21

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

176. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭാഗമാകാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ ഏതെല്ലാം? (i) കാശ്മീർ, തിരുവിതാംകൂർ, ജുനഗഡ് (ii) ഹൈദ്രാബാദ്, കൊച്ചി, മൈസൂർ (iii) ജുനഗഡ്, ഗ്വാളിയേർ, ഹൈദ്രാബാദ് (iv) ഹൈദ്രാബാദ്, ജുനഗഡ്, കാശ്മീർ

  1. (A)(i)
  2. (B)(ii)
  3. (C)(iii)
  4. (D)(iv)
ഉത്തരം കാണുക(D) (iv)

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 22

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

177. ഗാന്ധിജിയുടെ ബഹിഷ്കരണ സമര രീതിയെ എതിർത്തുകൊണ്ട് 1923-ൽ സ്വരാജ് പാർട്ടിയ്ക്ക് രൂപം നൽകിയ നേതാക്കൾ ആരെല്ലാം? (i) ഗോപാലകൃഷ്ണ ഗോഖലെ (ii) സുബാഷ് ചന്ദ്ര ബോസ് (iii) C.R. ദാസ് (iv) മോത്തിലാൽ നെഹ്റു

  1. (A)(i), (iv)
  2. (B)(ii), (iii)
  3. (C)(iii), (iv)
  4. (D)(i), (ii)
ഉത്തരം കാണുക(C) (iii), (iv)

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 23

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

178. സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി 1916-ൽ മഹാരാഷ്ട്രയിൽ വനിത സർവ്വകലാശാല സ്ഥാപിച്ചത് ആരുടെ നേതൃത്വത്തിലായിരുന്നു?

  1. (A)ബാലഗംഗാധര തിലക്
  2. (B)G.G. അഗാർക്കർ
  3. (C)D.K. കാർവെ
  4. (D)മൗലാന അബുൽ കലാം ആസാദ്
ഉത്തരം കാണുക(C) D.K. കാർവെ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

179. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യാക്കാരിൽ ദേശസ്നേഹം വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഭാരത മാതാ എന്ന ചിത്രം വരച്ചത് ആരായിരുന്നു?

  1. (A)രാജാ രവിവർമ്മ
  2. (B)അബനീന്ദ്രനാഥ ടാഗോർ
  3. (C)നന്ദലാൽ ബോസ്
  4. (D)അമൃതാ ഷേർഗിൽ
ഉത്തരം കാണുക(B) അബനീന്ദ്രനാഥ ടാഗോർ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

180. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന പ്രാദേശിക പത്രങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടി ബ്രിട്ടീഷുകാർ കൊണ്ടുവന്ന പ്രാദേശിക ഭാഷാ പത്രനിയമം നിലവിൽ വന്ന വർഷം?

  1. (A)1809
  2. (B)1878
  3. (C)1885
  4. (D)1924
ഉത്തരം കാണുക(B) 1878

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

181. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യ സ്വതന്ത്ര തെരെഞ്ഞെടുപ്പ് നടന്നത് എന്നായിരുന്നു?

  1. (A)1951-1952
  2. (B)1952-1953
  3. (C)1953-1954
  4. (D)1954-1955
ഉത്തരം കാണുക(A) 1951-1952

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

182. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടന കമ്മീഷൻ രൂപീകരിച്ചപ്പോൾ ചെയർമാനും മറ്റ് അംഗങ്ങളും ആരെല്ലാമായിരുന്നു? (i) K.M. പണിക്കർ, പോറ്റി ശ്രീരാമലു, H.N. കുൻസ്രു (ii) H.N. കുൻസ്രു, വല്ലഭായി പട്ടേൽ, K.M. പണിക്കർ (iii) ഫസൽഅലി, K.M. പണിക്കർ, H.N. കുൻസ്രു (iv) K.M. പണിക്കർ, Dr. രാധാകൃഷ്ണൻ, ഫസൽഅലി

  1. (A)(i)
  2. (B)(ii)
  3. (C)(iii)
  4. (D)(iv)
ഉത്തരം കാണുക(C) (iii)

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

183. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തിലാക്കുക. (i) കുണ്ടറ വിളംബരം (ii) വൈക്കം സത്യാഗ്രഹം (iii) മാപ്പിള ലഹള (iv) മലയാളി മെമ്മോറിയൽ

  1. (A)(i), (iii), (iv), (ii)
  2. (B)(ii), (iv), (iii), (i)
  3. (C)(iv), (ii), (iii), (i)
  4. (D)(i), (iv), (iii), (ii)
ഉത്തരം കാണുക(D) (i), (iv), (iii), (ii)

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

184. ഇന്ത്യയുടെ ‘ദേശീയ ഗീത’മായ ‘വന്ദേ മാതരം’ ആദ്യമായി പൊതു വേദിയിൽ പാടിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏതു സമ്മേളനത്തിൽവച്ചാണ്?

  1. (A)1896ലെ കൽക്കത്താ സമ്മേളനത്തിൽവച്ച്
  2. (B)1916ലെ ലക്നോ സമ്മേളനത്തിൽവച്ച്
  3. (C)1924ലെ ബൽഗാം സമ്മേളനത്തിൽവച്ച്
  4. (D)1929ലെ ലാഹോർ സമ്മേളനത്തിൽവച്ച്
ഉത്തരം കാണുക(A) 1896ലെ കൽക്കത്താ സമ്മേളനത്തിൽവച്ച്

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 38

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

185. കേരളത്തിന്റെ ഗവർണർ ആയ ആദ്യ മലയാളി :

  1. (A)വി.വി. ഗിരി
  2. (B)ബി. രാമയ്യ
  3. (C)നിഖിൽ കുമാർ
  4. (D)വി. വിശ്വനാഥൻ
ഉത്തരം കാണുക(D) വി. വിശ്വനാഥൻ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 50

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

186. തിരുവിതാംകൂർ സർക്കാർ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച വർഷം :

  1. (A)1929
  2. (B)1865
  3. (C)1896
  4. (D)1914
ഉത്തരം കാണുക(B) 1865

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

187. കേരളത്തിൽ ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക് ഏതായിരുന്നു?

  1. (A)ഇംപീരിയൽ ബാങ്ക്
  2. (B)ചാർട്ടേഡ് ബാങ്ക്
  3. (C)ഇന്ത്യൻ നാഷണൽ ബാങ്ക്
  4. (D)നെടുങ്ങാടി ബാങ്ക്
ഉത്തരം കാണുക(D) നെടുങ്ങാടി ബാങ്ക്

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

188. താഴെപറയുന്നവയിൽ മലബാറിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ലാത്ത സംഭവമേത്?

  1. (A)1916ൽ ആനിബസന്റിന്റെ അധ്യക്ഷതയിൽ നടന്ന കോൺഗ്രസ്സ് സമ്മേളനം
  2. (B)കീഴരിയൂർ ബോംബ് കേസ്
  3. (C)മുഹമ്മദ് അബ്ദുറഹിമാന്റെ നേതൃത്വത്തിൽ നടന്ന ഉപ്പു നിയമ ലംഘന സമരം
  4. (D)1936ലെ ഇലക്ട്രിസിറ്റി സമരം
ഉത്തരം കാണുക(D) 1936ലെ ഇലക്ട്രിസിറ്റി സമരം

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

189. 1932ലെ നിവർത്തന പ്രക്ഷോഭവുമായി ബന്ധമില്ലാത്തത് ആര്?

  1. (A)എൻ.വി. ജോസഫ്
  2. (B)കെ. കേളപ്പൻ
  3. (C)പി.കെ. കുഞ്ഞ്
  4. (D)സി. കേശവൻ
ഉത്തരം കാണുക(B) കെ. കേളപ്പൻ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 54

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

190. ഏത് കോൺഗ്രസ്സ് സമരത്തിൻറെ ഭാഗമായാണ് കേരളത്തിലെ ആദ്യ മഹിളാ സമ്മേളനം നടന്നത്?

  1. (A)പാലക്കാട്
  2. (B)മഞ്ചേരി
  3. (C)വടകര
  4. (D)ഒറ്റപ്പാലം
ഉത്തരം കാണുക(C) വടകര

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 55

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

191. 1921ൽ നടന്ന ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?

  1. (A)ടി. പ്രകാശൻ
  2. (B)ആനിബസന്റ്
  3. (C)എ.കെ. ഗോപാലൻ
  4. (D)പി. കൃഷ്ണപിള്ള
ഉത്തരം കാണുക(A) ടി. പ്രകാശൻ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

192. ശ്രീനാരായണ ഗുരുവുമായി ബന്ധമില്ലാത്ത പ്രസ്താവനയേത്?

  1. (A)വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കുവാനും എന്ന പ്രഖ്യാപനം
  2. (B)വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക
  3. (C)സ്ത്രീകൾക്ക് മേൽമുണ്ടും ജാക്കറ്റും ധരിക്കുവാനുള്ള അവകാശം നേടിക്കൊടുത്തു
  4. (D)മനുഷ്യസ്നേഹത്തിലും സർവമത സാഹോദര്യത്തിലും അധിഷ്ഠിതമായ പ്രവർത്തനങ്ങൾ
ഉത്തരം കാണുക(C) സ്ത്രീകൾക്ക് മേൽമുണ്ടും ജാക്കറ്റും ധരിക്കുവാനുള്ള അവകാശം നേടിക്കൊടുത്തു

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

193. പ്രത്യക്ഷരക്ഷാദൈവസഭ സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ് ആരായിരുന്നു?

  1. (A)കുമാരഗുരുദേവൻ
  2. (B)പണ്ഡിറ്റ് കെ.പി. കറുപ്പൻ
  3. (C)വാഗ്ഭടാനന്ദൻ
  4. (D)ചട്ടമ്പിസ്വാമികൾ
ഉത്തരം കാണുക(A) കുമാരഗുരുദേവൻ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

194. 1615ൽ കേരളത്തിലെത്തി സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ച ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രതിനിധി ആരായിരുന്നു?

  1. (A)മെക്കാളെ പ്രഭു
  2. (B)കോനോലി പ്രഭു
  3. (C)വില്യം കീലിങ്
  4. (D)വില്യം ലോഗൺ
ഉത്തരം കാണുക(C) വില്യം കീലിങ്

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

195. വയനാട്ടിലെ കുറിച്യകലാപവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാം? (i) ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത് (ii) നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചു (iii) നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി പിടിച്ചെടുത്തു (iv) എല്ലാം ശരിയുത്തരങ്ങളാണ്

  1. (A)(i)
  2. (B)(ii)
  3. (C)(iii)
  4. (D)(iv)
ഉത്തരം കാണുക(D) (iv)

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 60

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

196. ലിസ്റ്റ്-I നെ ലിസ്റ്റ്-II യുമായി യോജിപ്പിച്ച് താഴെ കൊടുത്തിരിക്കുന്ന കോഡിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക : (a) നിയമങ്ങളുടെ ആത്മാവ് – (i) വോൾട്ടയർ (b) കാൻഡൈഡ് – (ii) ജീൻ ജാക്കസ് റൂസോ (c) എൻസൈക്ലോപീഡിയ – (iii) റെനെ ഡെസ്കാർട്ടസ് (d) സാമൂഹിക കരാർ – (iv) ഡെനിസ് ഡിഡെറോട്ട് (e) ആദ്യ തത്വചിന്തയെക്കുറിച്ചുള്ള ധ്യാനങ്ങൾ – (v) മാൽത്തസ് (f) ജനസംഖ്യാ തത്വങ്ങളെക്കുറിച്ചുള്ള ഒരു ഉപന്യാസം – (vi) മോണ്ടെസ്ക്യൂ (a) (b) (c) (d) (e) (f) എന്ന ക്രമത്തിൽ:

  1. (A)(vi) (iv) (v) (ii) (iii) (i)
  2. (B)(vi) (i) (iii) (ii) (iv) (v)
  3. (C)(vi) (i) (iv) (ii) (iii) (v)
  4. (D)(ii) (i) (iv) (vi) (iii) (v)
ഉത്തരം കാണുക(C) (vi) (i) (iv) (ii) (iii) (v)

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

197. താഴെപ്പറയുന്ന സംഭവങ്ങൾ കാലക്രമത്തിൽ ക്രമീകരിച്ച് താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക : (a) ബോസ്റ്റൺ ഹാർബറിൽ ബ്രിട്ടീഷ് പാർലമെന്റ് തോയിലയ്ക്ക് ചുമത്തിയ നികുതിക്കെതിരെ തദ്ദേശീയരായ അമേരിക്കക്കാർ 342 പെട്ടി തേയില കടലിലേക്ക് എറിഞ്ഞുകൊണ്ട് പ്രതിഷേധിച്ചു. (b) ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റുകാർ ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങൾക്കും സഹിഷ്ണുത നിയമം മതസ്വാതന്ത്ര്യം നൽകി. (c) ജോൺ ലോക്കിന്റെയും മോണ്ടെസ്ക്യൂവിന്റെയും വിവിധ ജ്ഞാനോദയ ആശയങ്ങളെയും രാഷ്ട്രീയ തത്വചിന്തയെയും അടിസ്ഥാനമാക്കിയാണ് മനുഷ്യന്റെയും പൗരന്റെയും അവകാശ പ്രഖ്യാപനം തയ്യാറാക്കിയത്. (d) തേർഡ് എസ്റ്റേറ്റും ചില അനുകമ്പയുള്ള പുരോഹിതന്മാരും ചേർന്ന് രൂപീകരിച്ച ദേശീയ അസംബ്ലി ഒരു ഇൻഡോർ ടെന്നീസ് കോർട്ടിൽ യോഗം ചേർന്നു, ഒരു ഭരണഘടന എഴുതാൻ ഒരുമിച്ച് നിൽക്കുമെന്ന് പ്രതിജ്ഞയെടുത്തു.

  1. (A)(b), (a), (d), (c)
  2. (B)(b), (a), (c), (d)
  3. (C)(a), (b), (d), (c)
  4. (D)(d), (b), (c), (a)
ഉത്തരം കാണുക(A) (b), (a), (d), (c)

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

198. 1857-ലെ കലാപത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. അവയിൽ ഏതാണ് ശരി? (i) 34-ാമത് ബംഗാൾ നേറ്റീവ് ഇൻഫാൻട്രിയിലെ യുവ ശിപായി മംഗൾ പാണ്ഡെ തന്റെ മേലുദ്യോഗസ്ഥനെ വെടിവച്ചു കൊന്നു (ii) ഡൽഹിയെ പ്രതിരോധിക്കാൻ ബഹദൂർ ഷാ മരണം വരെ ബ്രിട്ടീഷുകാർക്കെതിരെ പോരാടി (iii) ജനറൽ ഹ്യൂ റോസ് ഝാൻസിയിലെ റാണി ലക്ഷ്മിഭായിയെ പരാജയപ്പെടുത്തി, ‘ഇതാ കലാപകാരികളിൽ ഏക പുരുഷനായിരുന്ന സ്ത്രീ ഇതാ കിടക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് അവർക്ക് ആദരാഞ്ജലി അർപ്പിച്ചു. (iv) 1857-ലെ കലാപം ദക്ഷിണേന്ത്യ ഉൾപ്പെടെ മുഴുവൻ ബ്രിട്ടീഷ് ഇന്ത്യയെയും ബാധിച്ചു

  1. (A)(i), (ii) മാത്രം
  2. (B)(i), (iii) മാത്രം
  3. (C)(ii), (iii) മാത്രം
  4. (D)(i), (iv) മാത്രം
ഉത്തരം കാണുക(B) (i), (iii) മാത്രം

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

199. താഴെ നൽകിയിരിക്കുന്ന രണ്ട് പ്രസ്താവനകൾ, ഒന്ന് വാദം [A] എന്നും മറ്റൊന്ന് കാരണം [R] എന്നും ലേബൽ ചെയ്തിരിക്കുന്നു : വാദം [A] : 1930 ഏപ്രിൽ 6-ന് ഗാന്ധിജി ദണ്ഡിയിലെ ഉപ്പ് നിയമങ്ങൾ നിർവചിച്ചു. കാരണം [R] : ഗാന്ധിജിയുടെ ദണ്ഡി യാത്ര ഗാന്ധി-ഇർവിൻ ഉടമ്പടിയുടെ ഫലമായിരുന്നു മുകളിൽ പറഞ്ഞ രണ്ട് പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ, താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

  1. (A)[A] ഉം [R] ഉം ശരിയും [R], [A] യുടെ ശരിയായ വിശദീകരണവുമാണ്
  2. (B)[A] ഉം [R] ഉം ശരിയാണ്, എന്നാൽ [R], [A] യുടെ ശരിയായ വിശദീകരണമല്ല
  3. (C)[A] ശരിയാണ്, എന്നാൽ [R] തെറ്റാണ്
  4. (D)[A] തെറ്റാണ്, എന്നാൽ [R] ശരിയാണ്
ഉത്തരം കാണുക(C) [A] ശരിയാണ്, എന്നാൽ [R] തെറ്റാണ്

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 4

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

200. ലിസ്റ്റ്-I-നെ ലിസ്റ്റ്-II-മായി പൊരുത്തപ്പെടുത്തി താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക : (a) 1916-ൽ സുരക്ഷ വാൽവ് സിദ്ധാന്തം കോൺഗ്രസ് പാർട്ടിയെ വിമർശിച്ചു – (i) പ്രേംചന്ദ് (b) സ്വദേശ് ബന്ധബ് സമിതി – (ii) ലാലാ ലജ്പത് റായ് (c) കർമ്മഭൂമി – (iii) ബങ്കിം ചന്ദ്ര ചാറ്റർജി (d) ദേവി ചൗധുരാനി – (iv) ദാദാഭായ് നവറോജി (e) ഇന്ത്യയിലെ ദാരിദ്ര്യവും അൺ-ബ്രിട്ടീഷ് ഭരണവും – (v) അശ്വിനി കുമാർ ദത്ത് (a) (b) (c) (d) (e) എന്ന ക്രമത്തിൽ:

  1. (A)(v) (i) (iv) (iii) (ii)
  2. (B)(iv) (i) (iii) (ii) (v)
  3. (C)(ii) (v) (iii) (i) (iv)
  4. (D)(ii) (v) (i) (iii) (iv)
ഉത്തരം കാണുക(D) (ii) (v) (i) (iii) (iv)

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
1234567

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ചരിത്രം, നവോത്ഥാനം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (34 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം