Kerala
തനിക്കെതിരെ മൊഴി നൽകിയാൽ ജീവിതം തുലയ്ക്കും; ഭാര്യക്കെതിരെ ഭീഷണി ഉയർത്തി ചെന്താമര

പോലീസ് കസ്റ്റഡിയിലും ഭീഷണി തുടർന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. തനിക്കെതിരെ മൊഴി നൽകിയിട്ടുണ്ടെങ്കിൽ ഭാര്യയുടെ ജീവിതവും തുലയ്ക്കും. കുടുംബത്തെ നശിപ്പിച്ചവരെ ഇല്ലാതാക്കുമെന്നും ചെന്താമര പറഞ്ഞു
തനിക്കെതിരെ നിൽക്കുന്നത് ആരെന്ന് അറിഞ്ഞാൽ അവരെ ഇല്ലാതാക്കുമെന്ന് കോടതിയിലേക്ക് പോകുമ്പോഴാണ് ചെന്താമര പറഞ്ഞത്. ഇന്ന് ഭാര്യ ചെന്താമരക്കെതിരെ കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ ഭീഷണി
പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരെയാണ് ചെന്താമര വെട്ടിക്കൊന്നത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊന്നിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ഇരട്ടക്കൊല നടത്തിയത്.