National

പഞ്ചാബ് ബന്ദിൽ ജനജീവിതം സ്തംഭിച്ചു: വന്ദേഭാരത് അടക്കം 163 ട്രെയിനുകൾ റദ്ദാക്കി, റോഡ് ഗതാഗതവും തടസ്സപ്പെട്ടു

കർഷക സംഘടനകൾ പ്രഖ്യാപിച്ച പഞ്ചാബ് ബന്ദിൽ റോഡ്, റെയിൽ ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടു. പഞ്ചാബിലൂടെ ഓടുന്ന 163 ട്രെയിനുകൾ റദ്ദാക്കി. കർഷകരുമായി പഞ്ചാബ് സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. താങ്ങുവിലക്ക് നിയമസാധുത നൽകണമെന്നത് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയും ബന്ദ് പ്രഖ്യാപിച്ചത്

രാവിലെ 7 മണി മുതൽ വൈകുന്നേരം നാല് മണി വരെ റെയിൽ, റോഡ് ഗതാഗതം തടയാനും കടകൾ അടച്ചിടാനുമാണ് ആഹ്വാനം. സംസ്ഥാന വ്യാപകമായി 280 ഇടങ്ങളിൽ കർഷകർ ട്രാക്ടറുകളുമായി എത്തി റോഡുകൾ തടഞ്ഞു. ബസ് സർവീസുകളും ട്രെയിൻ സർവീസുകളും മുടങ്ങിയതോടെ ജനജീവിതം സ്തംഭിച്ചു

ഡൽഹിയിൽ നിന്ന് പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസ് അടക്കം 163 ട്രെയിനുകളാണ് റദ്ദാക്കിയത്. 17 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും പ്രത്യാഘാതം നേരിടാൻ തയ്യാറാണെന്നുമാണ് കർഷകർ പറയുന്നത്.

Related Articles

Back to top button
error: Content is protected !!