Kerala
രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ചോദ്യം ചെയ്യലിന് നോട്ടീസ്

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ചോദ്യം ചെയ്യും. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ശബ്ദരേഖയിൽ രാഹുലിന്റെ പേര് വന്നതോടെയാണ് നോട്ടീസ് നൽകിയത്
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഐ ഫോൺ പരിശോധിക്കാൻ പോലീസിന് സാധിച്ചിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും പാസ് വേഡ് നൽകിയില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന പേരിൽ വ്യാജ കാർഡ് ഉണ്ടാക്കിയെന്നാണ് കേസ്
നേരത്തെ കേസിൽ ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കാസർകോട് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദിനെയും അറസ്റ്റ് ചെയ്തിരുന്നു.