പാലക്കാട് ജയമുറപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; ലീഡ് പതിനായിരം കടന്നു

ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ വിജയമുറപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡ് പതിനായിരം കടന്നു. 10,208 വോട്ടുകൾക്കാണ് രാഹുൽ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ ഷാഫി പറമ്പിലിന് കിട്ടിയതിനേക്കാൾ ഭൂരിപക്ഷത്തിൽ രാഹുൽ വിജയിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്
ലീഡ് നില പതിനായിരം കടന്നതോടെ പാലക്കാട് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറായിരുന്നു മുന്നിട്ട് നിന്നത്. എന്നാൽ രണ്ട് മണിക്കൂർ കഴിഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് നില പതിയെ ഉയർത്തുന്നതാണ് കണ്ടത്.
അതേസമയം ചേലക്കരയിൽ യു ആർ പ്രദീപ് വിജയമുറപ്പിച്ച് കഴിഞ്ഞു. 11,574 വോട്ടുകളുടെ ലീഡാണ് നിലവിൽ പ്രദീപിനുള്ളത്. വയനാട് പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷവും പിന്നിട്ടിട്ടുണ്ട്.