World

വിമാനം പറക്കവേ ഭക്ഷണത്തിലേക്ക് എലി ചാടി; സ്‌കാന്‍ഡനേവിയന്‍ വിമാനം തിരിച്ചിറക്കി

പറന്നുയര്‍ന്ന സ്‌കാന്‍ഡനേവിയന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലെ ഭക്ഷണത്തിലേക്ക് എലി ചാടിയതോടെ വിമാനം തിരിച്ചിറക്കിയെന്ന് യാത്രക്കാരന്‍. യാത്രക്കാര്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന ഭക്ഷണത്തില്‍ എലി ചാടുന്നത് കണ്ട യാത്രക്കാര്‍ ഉടന്‍ തന്നെ വിമാന ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.

വിമാനങ്ങളില്‍ എലിയുടെ സാന്നിധ്യം ഉണ്ടാവുന്നത് വലിയ സുരക്ഷാപ്രശ്നമായാണ് വിമാന കമ്പനികള്‍ കാണുന്നത്. വിമാനത്തിനുള്ളിലെ വയറിംഗുകള്‍ ഉള്‍പ്പെടെയുള്ളവ എലികള്‍ കടിച്ച് നശിപ്പിക്കാനുള്ള സാധ്യതയുള്ളതിനാണ് വിമാനം അടിയന്തിരമായി പലപ്പോഴും തിരിച്ചിറക്കുന്നത്.

ഈ വിമാനത്തില്‍ യാത്ര ചെയ്ത ജാര്‍ലെ ബോര്‍സ്റ്റൈഡ് തന്റെ അനുഭവം പങ്കുവെച്ചതോടെയാണ് വിവരം പുറത്തായത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ്. സോക്സ് ഉള്‍പ്പെടെ ഇട്ടിരുന്നതിനാല്‍ എലിയുടെ കടിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെന്നാണ് അദ്ദേഹം തന്റെ പോസ്റ്റില്‍ നര്‍മത്തിന്റെ മേമ്പൊടിയോടെ വിശദീകരിക്കുന്നത്. വിമാനം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും എലിയെ കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button