World

അമേരിക്ക ലോകത്ത് ഭീകരതയും സ്വേച്ഛാധിപത്യവും പ്രോത്സഹിപ്പിക്കുന്നു: വിമർശനവുമായി ആർഎസ്എസ്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മിശിഹ എന്ന വ്യാജേന അമേരിക്ക ലോകത്ത് ഭീകരതയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുന്നതായി ഓർഗനൈസർ കുറ്റപ്പെടുത്തുന്നു

അധിക തീരുവയിലൂടെ ഇന്ത്യയെ അടിച്ചമർത്താനാണ് ട്രംപ് ശ്രമിച്ചത്. വ്യാപാര യുദ്ധങ്ങളും താരിഫുകളും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്താനുള്ള പുതിയ ഉപകരണങ്ങളാണ്. ഐക്യരാഷ്ട്രസഭയും ലോക വ്യാപാര സംഘടനയുമെല്ലാം അപ്രസക്തമായി മാറി

ലോകം പ്രക്ഷുബ്ധമാണ്. സ്വതന്ത്രവും ജനാധിപത്യവുമായ ലിബറൽ ലോകക്രമത്തെ കുറിച്ചുള്ള എല്ലാ വാഗ്ദാനങ്ങളും അവ്യക്തമാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. സൈനിക ശക്തിയിലും സാമ്പത്തിക ചൂഷണത്തിലും അധിഷ്ഠിതമായ അമേരിക്ക കുത്തകയാക്കി വെച്ചിരുന്ന ലോകക്രമം തകർന്നു കൊണ്ടിരിക്കുകയാണെന്നും ഓർഗനൈസറിൽ കുറ്റപ്പെടുത്തുന്നു

Related Articles

Back to top button
error: Content is protected !!