Saudi Arabia
സഊദി നാടക നടന് മുഹമ്മദ് അല്‍ ത്വവിയാന്‍ അന്തരിച്ചു
റിയാദ്: ജിസിസി മേഖലയിലെ അതുല്യ നാടക നടന് മുഹമ്മദ് അല്‍ ത്വവിയാന്‍ അന്തരിച്ചു. 79 വയസായിരുന്നു. സഊദി നാടക രംഗത്ത് പകരംവെക്കാനില്ലാത്ത അതുല്യ പ്രതിഭയായിരുന്നു നാടകത്തിന്റെ ശൈഖ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മുഹമ്മദ് അല്‍ ത്വവിയാന്‍. അര നൂറ്റാണ്ട് നീണ്ട നാടക ജീവിതത്തില്‍ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ക്ക് കൈയും കണക്കുമുണ്ടായിരുന്നില്ല.
അറബ് ജനതയെ നാടകമെന്ന കലാരൂപവുമായി അടുപ്പിക്കുന്നതില്‍ ഈ കലാകാരന് വഹിച്ച പങ്ക് ഒരുകാലത്തും വിസ്മരിക്കാവുന്നതല്ല. 1945ല്‍ ഖസീം പ്രവിശ്യയിലെ ബുറൈദയിലായിരുന്നു ജനിച്ചത്. അമേരിക്കയില്‍ വിദ്യാഭ്യാസം നേടിയ ഈ നാടക പ്രതിഭ താഷ് മാ താഷ്, ദ ഡെവിള്‍സ് ഗെയിം തുടങ്ങിയ നിരവധി ജനപ്രിയ ടി വി പരമ്പരകളുടെ അവിഭാജ്യഘടകമായിരുന്നു.