സവർക്കർ എന്നാണ് രാജ്യത്തിന് ശത്രുവായത്; എസ് എഫ് ഐ ബാനറിനെതിരെ ഗവർണർ

എസ് എഫ് ഐ കാലിക്കറ്റ് സർവകലാശാലയിൽ സ്ഥാപിച്ച ബാനറിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ രാജന്ദ്ര അർലേക്കർ. ഞങ്ങൾക്ക് വേണ്ടത് ചാൻസലറെയാണ്, സവർക്കറെ അല്ല, എന്ന ബാനറിനെതിരെയാണ് ഗവർണർ രോഷം പ്രകടിപ്പിച്ചത്. സവർക്കർ എന്നാണ് രാജ്യത്തിന് ശത്രുവായി മാറിയതെന്ന് ഗവർണർ ചോദിച്ചു
സർവകലാശാലയിലേക്ക് കയറിയപ്പോൾ ഒരു ബാനർ കണ്ടു. ഞങ്ങൾക്ക് ചാൻസലറെയാണ് വേണ്ടത്, സവർക്കറെയല്ല എന്നായിരുന്നു ബാനർ. എന്ത് ചിന്തയാണിത്. സവർക്കർ എങ്ങനെയാണ് രാജ്യശത്രുവാകുന്നത്. സവർക്കർ എന്താണ് ചെയ്തത്. ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസ്സിലാകും
രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ ചെയ്ത ആളാണ് സവർക്കർ. മറ്റുള്ളവർക്ക് വേണ്ടിയാണ് സവർക്കർ എല്ലാക്കാലത്തും പ്രവർത്തിച്ചത്. സമൂഹത്തെ കുറിച്ചാണ് അദ്ദേഹം എല്ലാ കാലത്തും ചിന്തിച്ചത്. ഇങ്ങനെയുള്ള ബാനറുകൾ എങ്ങനെ ക്യാമ്പസിൽ എത്തുന്നുവെന്ന് വൈസ് ചാൻസലർ ശ്രദ്ധിക്കണമെന്നും ഗവർണർ പറഞ്ഞു