Gulf
ഷാര്‍ജ എന്റെപ്രണര്‍ഷിപ് ഫെസ്റ്റിവല്‍ ഫെബ്രുവരിയില്‍

ഷാര്‍ജ: എസ്ഇഎഫ്(ഷാര്‍ജ എന്റെപ്രണര്‍ഷിപ് ഫെസ്റ്റിവല്‍) ഫെബ്രുവരിയില്‍ നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജ റിസേര്‍ച്ച്, ടെക്‌നോളജി ആന്റ് ഇന്നൊവേഷന്‍ പാര്‍ക്കിലാണ് ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ ഷേര(ഷാര്‍ജ എന്റെര്‍പ്രണര്‍ഷിപ്പ് സെന്റര്‍)യുടെ ആഭിമുഖ്യത്തില്‍ എട്ടാമത് സംരംഭകത്വ ഫെസ്റ്റിവല്‍ നടക്കുക. അഞ്ചു വേദികളില്‍ 10 തീമുകളിലായി ശില്‍പശാലകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുക.
വേര്‍ വി ബിലോങ് എന്നതാണ് ഈ വര്‍ഷത്തെ തീം. എസ്ഇഎഫ് രാജ്യാന്തര സമൂഹത്തെ സുസ്ഥിര വളര്‍ച്ചയില്‍ പുതിയ ഭാവന നെയ്യാന്‍ പ്രാപ്തമാക്കുമെന്നാണ് കരുതുന്നതെന്ന് ഷേര വൈസ് പ്രസിഡന്റ് നജ്‌ല അല്‍ മിദ്ഫ അഭിപ്രായപ്പെട്ടു. എസ്ഇഎഫ് സംരംഭകര്‍ക്ക് വലിയ സാധ്യതയാണ് നല്‍കുകയെന്ന് ഷേര സിഇഒ സാറ അബ്ദുല്‍അസീസ് അല്‍ നുഐമിയും പറഞ്ഞു.