ലബനോണിലെ കുട്ടികള്‍ക്ക് 40,000 സ്‌കൂള്‍ ബാഗുകള്‍ നല്‍കാന്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് നിര്‍ദേശിച്ചു
അബുദാബി: യുഎഇ സ്റ്റാന്റ്‌സ് വിത്ത് ലബനോണ്‍ കാമ്പയിന്റെ ഭാഗമായി ലബനോണിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് 40,000 ബാഗുകള്‍ നല്‍കാന്‍ അല്‍ ദഫ്‌റ മേഖലയിലെ റൂളേഴ്‌സ് റെപ്രസന്റേറ്റീവും എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നിര്‍ദേശിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റേയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശൈഖ് ഹംദാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ലെബനോണിലെ കുട്ടികള്‍ക്ക് പഠനം തുടരാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമാണ് ഈ സഹായം. ഇസ്രായേലി ആക്രമണങ്ങളില്‍ നിത്യജീവിതം ദുരിതമായി മാറിയിരിക്കുന്ന ലബനോണിലെ കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിന്റേയും തുടര്‍ച്ചയാണ് യുഎഇയുടെ സഹായ നടപടി.