Gulf

യുഎഇ ബഹിരാകാശ യാത്രികര്‍ക്ക് ശൈഖ് മുഹമ്മദ് ഫസ്റ്റ് ക്ലാസ് സ്‌പെയ്‌സ് മെഡലുകള്‍ സമ്മാനിച്ചു

ദുബൈ: യുഎഇയുടെ 53ാമത് ദേശീയദിനാഘോഷമായ ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി യുഎഇയുടെ ബഹിരാകാശ യാത്രികര്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫസ്റ്റ് ക്ലാസ് സ്‌പെയ്‌സ് മെഡലുകള്‍ സമ്മാനിച്ചു. ഡോ. സുല്‍ത്താന്‍ അല്‍ നിയാദി, ഹസ്സ അല്‍ മന്‍സൂരി എന്നിവര്‍ക്കാണ് സബീല്‍ പാലസില്‍ നടന്ന പ്രൗഢോജ്വലമായ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

നമ്മുടെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായാണ് നമ്മള്‍ രാഷ്ട്രത്തിന്റെ ഒരുകൂട്ടം മക്കളുടെ നേട്ടത്തെയും ആഘോഷിക്കുന്നത്. അവര്‍ ബഹിരാകാശ രംഗത്ത് സമാനതകളില്ലാത്ത നേട്ടമാണ് രാജ്യത്തിനായി കൈവരിച്ചിരിക്കുന്നത്. യുഎഇയെ ഏറ്റവും വികസനാത്മകമായ രംഗത്ത് അര്‍ഹമായ സ്ഥാനത്തേക്കാണ് അവര്‍ ഉയര്‍ത്തിയത്. രാജ്യത്തിന്റെ ഈ രംഗത്തെ ഭാവി വാര്‍ത്തെടുക്കുന്നതില്‍ അവരുടെ സംഭാവന നിസ്തുലമാണ്. ഇതേക്കുറിച്ച് ശൈഖ് മുഹമ്മദ് എക്‌സില്‍ കുറിച്ച വരികളാണിത്.

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും പരിപാടിയില്‍ സംബന്ധിച്ചു.

Related Articles

Back to top button