തകർപ്പൻ പ്രകടനത്തിന് പിന്നാലെ റാങ്കിംഗിൽ വൻ കുതിപ്പുമായി ശുഭ്മാൻ ഗിൽ; 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആദ്യ പത്തിൽ

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ വൻ കുതിപ്പ് നടത്തി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. 21ാം സ്ഥാനത്ത് നിന്ന് 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. ആദ്യ രണ്ട് ടെസ്റ്റുകളിൽ നേടിയ ഇരട്ട സെഞ്ച്വറിയടക്കമുള്ള മൂന്ന് സെഞ്ച്വറികളാണ് ഗില്ലിന്റെ കുതിപ്പിന് വഴിയൊരുക്കിയത്
കരിയറിലെ ഏറ്റവും മികച്ച റാങ്കിലാണ് ഇന്ത്യൻ നായകൻ നിലവിൽ. ഇംഗ്ലണ്ടിന്റെ തന്നെ ഹാരി ബ്രൂക്കാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെ മറികടന്നാണ് ബ്രൂക്ക് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. റൂട്ട് രണ്ടാം സ്ഥാനത്തേക്ക് വീണു. കെയ്ൻ വില്യംസൺ, യശസ്വി ജയ്‌സ്വാൾ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ
റിഷഭ് പന്ത് ഒരു സ്ഥാനം താഴേക്കിറങ്ങി എട്ടാം സ്ഥാനത്തായി. ഇംഗ്ലണ്ടിന്റെ ജാമി സ്മിത്ത് പതിനാറ് സ്ഥാനങ്ങൾ ഉയർന്ന് പത്താം സ്ഥാനത്ത് എത്തി. സിംബാബ് വെക്കെതിരായ ട്രിപ്പിൾ സെഞ്ച്വറിയോടെ ദക്ഷിണാഫ്രിക്കൻ നായകൻ വിയാൻ മുൽഡർ 22ാം സ്ഥാനത്ത് എത്തി.