Technology

6499 രൂപയ്ക്ക് സ്മാർട്ട്ഫോൺ; ടെക്നോ പോപ് 9 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പോരാടാൻ പുതിയൊരു താരം കൂടി എത്തിയിരിക്കുന്നു. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോ തങ്ങളുടെ പോപ് സീരീസിലെ പുതിയ സ്മാർട്ട്ഫോണായ ടെക്നോ പോപ് 9 (TECNO POP 9) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഡിസ്കൗണ്ട് സഹിതം വെറും 6500 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകും എന്നതാണ് ഈ ടെക്നോ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് ഒരു 4ജി ഫോൺ ആണ് എന്ന് വില കാണുമ്പോൾ തന്നെ പലർക്കും മനസിലായിക്കാണും. വിലക്കുറവിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കായാണ് ടെക്നോ ഈ 4ജി ഫോൺ ഇറക്കിയിരിക്കുന്നത്.

ഈ വർഷം സെപ്റ്റംബറിൽ ടെക്നോ പോപ് 9 5ജി കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. അ‌തിനാൽ 5ജി ഫോൺ വേണം എന്നുള്ളവർക്ക് 5ജി ഫോൺ ലഭ്യമാക്കിയ ശേഷമാണ് കമ്പനി ഈ 4ജി ഫോൺ ഓപ്ഷൻ കൂടി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ടെക്നോ പോപ് 9 5ജിയുടെ അ‌ടിസ്ഥാന വേരിയന്റിന് 9,499 രൂപ മാത്രമേ വിലയുള്ളൂ.

കുറഞ്ഞ വിലയിൽ കൂടുതൽ സ്മാർട്ട്ഫോൺ ഓപ്ഷനുകൾ ലഭ്യമാക്കുക എന്നതാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്ന് ​പോപ് 9 5ജി, 4ജി വേരിയന്റുകൾ അ‌വതരിപ്പിച്ചതിലൂടെ ടെക്നോ വ്യക്തമാക്കിക്കഴിഞ്ഞു. 90Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഡോട്ട്-ഇൻ എച്ച്‌ഡി+ ഡിസ്‌പ്ലേയും അറിയിപ്പുകൾക്കായി ഡൈനാമിക് പോർട്ടും സഹിതമാണ് പുതിയ പോപ് 9 4ജി വേരിയന്റ് എത്തിയിരിക്കുന്നത്.

ടെക്നോ പോപ് 9 4ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഹീലിയോ G50 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത്. ഈ ചിപ്സെറ്റ് അ‌വതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണിത് എന്ന പ്രത്യേകതയുമുണ്ട്. 6.67-ഇഞ്ച് (1612 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്.

ഒക്ടാ​ കോർ (ARM Cortex-A53 at 2.2GHz) മീഡിയടെക് ഹീലിയോ G50 12nm പ്രൊസസറിനൊപ്പം IMG PowerVR GE8320 ജിപിയു, 3GB LPDDR4X റാം, 3 ജിബി വെർച്വൽ റാം, 64GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും പോപ് 9 4ജി വാഗ്ദാനം ചെയ്യുന്നു.

ഡ്യുവൽ റിയർ ക്യാമറയുമായാണ് ഈ ടെക്നോ ഫോൺ എത്തുന്നത്. അ‌തിൽ 13എംപി മെയിൻ ക്യാമറയും ഡ്യുവൽ എൽഇഡി ഫ്ലാഷും അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഡ്യുവൽ എൽഇഡി ഫ്ലാഷ് സഹിതം ഇതിലുണ്ട്. ആൻഡ്രോയിഡ് 14 ഗോ എഡിഷൻ അ‌ടിസ്ഥാനമാക്കിയുള്ള HiOS 14ൽ ആണ് പ്രവർത്തനം. 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കും.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഐആർ സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡിടിഎസ്, IP54 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, GPS, USB ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

15W ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ടെക്നോ പോപ് 9 4ജിയിൽ നൽകിയിരിക്കുന്നത്. സ്റ്റാർട്രെയ്ൽ ബ്ലാക്ക്, ഗ്ലിറ്ററി വൈറ്റ്, ലൈം ഗ്രീൻ എന്നീ നിറങ്ങളിൽ ഈ 4ജി ഫോൺ ഇന്ത്യയിൽ വാങ്ങാനാകും. ടെക്നോ പോപ് 9 4ജിയുടെ വില 6,699 രൂപയാണ്. എന്നാൽ തുടക്കത്തിൽ ഇത് ബാങ്ക് ഡിസ്കൗണ്ട് സഹിതം 6499 രൂപയ്ക്ക് ലഭിക്കും. നവംബർ 26 മുതൽ ആമസോണിൽനിന്ന് ഇത് വാങ്ങാനാകും.

Related Articles

Back to top button
error: Content is protected !!