National
ചില വ്യക്തികൾക്ക് അംബേദ്കർ എന്ന പേരിനോട് അലർജിയുണ്ടാകാം; അമിത് ഷായെ വിമർശിച്ച് വിജയ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിനെതിരെ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ചില വ്യക്തികൾക്ക് അംബേദ്കർ എന്ന പേരിനോട് അലർജിയുണ്ടാകാം എന്നാണ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിജയ് വിമർശിച്ചത്
പകരം വെയ്ക്കാനില്ലാത്ത രാഷ്ട്രീയ, ബൗധിക വ്യക്തിത്വമാണ് അംബേദ്കറിന്റേത്. അദ്ദേഹത്തിന്റെ പൈതൃകം പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമാണ്. സാമൂഹിക അനീതിക്കെതിരായ ചെറുത്തുനിൽപ്പിന്റെ പ്രതീകമാണ് അംബേദ്കറെന്നും വിജയ് എക്സിൽ കുറിച്ചു
അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന അദ്ദേഹത്തിന്റെ നാമം നമുക്ക് സന്തോഷത്തോടെ ജപിച്ചു കൊണ്ടിരിക്കാം എന്നും അമിത് ഷായുടെ പേര് പരാമർശിക്കാതെ വിജയ് പറഞ്ഞു.